കഴിഞ്ഞ ദിവസം മഴ നനയാതെ ഒരു സ്ത്രീയെ ആനകള്‍ സംരക്ഷിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് ആനയുടെ ബുദ്ധിവൈഭവത്തെയും വൈകാരിക അടുപ്പത്തെയും കുറിച്ച്‌ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.

ഇപ്പോഴിതാ മറ്റൊരു രസകരമായ വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയാണ്. ഈ വീഡിയോയിലേ ഹീറോ ഒരു കുട്ടിയാനയാണ്. തന്‍റെ കെയർടേക്കറുമായി അവൻ നടത്തുന്ന രസകരമായ കുസൃതിത്തരങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിക്കുന്നത് പോലെ തന്നെ ആനക്കുട്ടിയുടെ വികൃതിത്തരങ്ങള്‍ കെയർടേക്കറായ യുവാവ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

wildlife.report ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയോടൊപ്പം പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോകുന്നതിനിടയിലാണ് കുട്ടിയാന തന്‍റെ പ്രിയപ്പെട്ട കെയർടേക്കർ അവിടെ ഇരിക്കുന്നത് കാണുന്നത്. ഉടൻതന്നെ ആനക്കുട്ടി അയാള്‍ക്ക് അരികിലേക്ക് ഓടിയെത്തുന്നു. തുടർന്ന് അയാളെ തള്ളിയിട്ടും കെട്ടിപ്പിടിച്ചും ദേഹത്ത് കയറിയുമൊക്കെ അവന്‍ തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നു. അല്‍പ്പനേരത്തെ ഗുസ്തി പിടുത്തത്തിന് ശേഷം കുട്ടിയാന അമ്മയ്ക്കരികിലേക്ക് ഓടുന്ന ഹൃദയസ്പർശിയായ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക