10 കിലോ എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പന വിപുലീകരിക്കാൻ ഒരുങ്ങി സർക്കാരിന്റെ എണ്ണ വിപണന കമ്പനികള്‍.നിലവില്‍, ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഭാരം കുറഞ്ഞ പത്ത് കിലോ സിലിണ്ടറുകള്‍ ലഭ്യമാണ്, എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ ഈ സിലിണ്ടറുകള്‍ വാണിജ്യ മേഖലയ്ക്ക് കൂടി ലഭ്യമാകും. നിലവില്‍ ഗാർഹിക സിലിണ്ടറുകളും 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറുകളുമാണ് വിപണിയില്‍ വ്യാപകമായുള്ളത്.

എല്‍പിജി ആവശ്യമുള്ളതും എന്നാല്‍ 19 കിലോഗ്രാം ഭാരമുള്ള വലിയ വാണിജ്യ സിലിണ്ടറുകള്‍ക്ക് സ്ഥലമില്ലാത്തതുമായ സാഹചര്യങ്ങളില്‍ 10 കിലോ സിലിണ്ടറുകള്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കുടിയേറ്റ തൊഴിലാളികള്‍, വാടകക്കാർ, വിദ്യാർത്ഥികള്‍, തെരുവ് കച്ചവടക്കാർ, ഹോട്ടലുകള്‍ എന്നിവർക്ക് ഈ നീക്കം ഏറെ പ്രയോജനകരമാകും. 19 കിലോ ഭാരമുള്ള വലിയ വാണിജ്യ സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടാണെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ ഒരുുങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ ഭാരം കുറഞ്ഞ 10 കിലോ എല്‍പിജി സിലിണ്ടറുകളുടെ ഉപയോഗം കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഈ സിലിണ്ടറുകള്‍ എളുപ്പത്തില്‍ ഉയർത്താനും കൊണ്ടുപോകുന്നതിനും കഴിയും എന്നാണ് കമ്പനികള്‍ പറയുന്നത്. നിലവില്‍ 19 കിലോ, 5 കിലോ, 2 കിലോ എല്‍പിജി സിലിണ്ടറുകളാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. 10 കിലോ സിലിണ്ടറുകള്‍ കൂടി വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കെംദ്രം അനുമതി നല്‍കുകയാണെങ്കില്‍ കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക