ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്.
നേരത്തേയും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം.നേരത്തെ, മയോക്ലിനിക്കല്‍ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര. 2018ലാണ് ആദ്യമായി ചികില്‍സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും ഏപ്രില്‍ അവസാനവും ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു.
2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്.2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ഇനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. ഇക്കുറിയും സര്‍ക്കാര്‍ ചിലവിലാകും മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര.

















