കാസർഗോഡ് അമ്ബലത്തറ ഏഴാംമൈലില്‍ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടില്‍ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്ബലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.

ഇന്നലെ രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നതെന്ന് അമ്ബലത്തറ പൊലീസ് പറയുന്നു. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോർക്കളം എം സി ബി എസ് ആശ്രമത്തില്‍ ഒരു വർഷമായി താമസിക്കുകയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ കുർബാനയ്ക്ക് കാണാത്തതിനാല്‍ റൂമില്‍ നോക്കിയപ്പോള്‍ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. അത് കണ്ട് ആ വീട്ടില്‍ നോക്കുമ്ബോള്‍ തൂങ്ങി മരിച്ച നിലയിലൽ കാണെത്തുകയായിരുന്നു.

ആത്മഹത്യാ ചിന്തകളുള്ളവർക്ക് സഹായം തേടാൻ നിരവധി വഴികളുണ്ട്. മാനസികാരോഗ്യ വിദഗ്ദ്ധരെ സമീപിക്കുക, കൗണ്‍സിലിംഗ് നേടുക, അല്ലെങ്കില്‍ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക എന്നിവ പ്രധാനമാണ്. ഇന്ത്യയില്‍ ആത്മഹത്യ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ചില ഹെല്‍പ്പ് ലൈൻ നമ്ബറുകള്‍ താഴെ നല്‍കുന്നു:

  • ദിശ ഹെല്‍പ്പ് ലൈൻ (കേരള സർക്കാർ): 1056 (ടോള്‍ ഫ്രീ)
  • മൈത്രി: 0484 2540530
  • സഞ്ജീവനി: 011-24311918
  • വിശ്വാസ്: 09020088019
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക