14 വയസ്സുള്ള ആണ്‍കുട്ടിക്ക് മൂന്ന് മാസത്തിനിടെ ഒട്ടേറെ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. ഗ്രേറ്റർ സതേണ്‍ ടയർ ബോർഡ് ഓഫ് കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സർവീസസില്‍ (ജിഎസ്ടി ബിഒസിഇഎസ്) ജോലി ചെയ്തിരുന്ന അനാമറിയ മിലാസോയാണ് അറസ്റ്റിലായത്. സ്‌കൂള്‍ റിസോഴ്സ് ഓഫീസറില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചനയെത്തുടർന്നാണ് അറസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിലാസോ മാസങ്ങളായി പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങള്‍ അയച്ചിരുന്നതായി അധികൃതർ ആരോപിക്കുന്നു. മിലാസൊ ചെമുങ് കൗണ്ടിയിലെ തങ്ങളുടെ ഒരു സ്‌കൂളില്‍ ജോലി ചെയ്തിരുന്നുവെന്ന് ജിഎസ്ടി ബിഒസിഇഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ജോലി എന്താണെന്നോ എപ്പോഴാണ് അവിടെ ജോലി ചെയ്യാൻ തുടങ്ങിയതെന്നോ വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ തയ്യാറായില്ല. യു

വതിയെ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. 14കാരനെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല. യുവതി ജോലി ചെയ്തിരുന്ന അതേ സ്‌കൂളിലാണ് 14കാരൻ പഠിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക