കാപ്പ പ്രകാരം നടപടി നേരിടുന്നതിനിടെ വീടു കയറി ആക്രമണം നടത്തിയതിന് ഗുണ്ടാലിസ്റ്റില്‍ പെട്ട യുവതികള്‍ അറസ്റ്റില്‍. നാട്ടികയില്‍ മരണ വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടുകാരെ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലാണ് വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28), വലപ്പാട് സ്വദേശി ഹിമ (25) എന്നിവരെയും ചാമക്കാല സ്വദേശി ഷിബിനെയും (22) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഹിമയും സ്വാതിയും ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കാപ്പ പ്രകാരം നടപടി നേരിടുന്നവരാണ്. 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ഒപ്പ് വയ്‌ക്കണമെന്നാണ് വ്യവസ്ഥ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടികയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടുമ സുധീറിനെയും സഹോദരന്‍ സുബൈര്‍, ഷിബിന എന്നിവരെയും ആക്രമിച്ച്‌ പരിക്കേല്‍പിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വലപ്പാട് പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിവ അടക്കം മൂന്ന് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് സ്വാതിയും ഹിമയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക