തൃശൂരില്‍ കെഎസ്‌ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ ആയിരുന്നു സവാദ് ലൈംഗിക അതിക്രമം നടത്തിയത്.

2023ല്‍ നെടുമ്ബാശ്ശേരിയില്‍ വച്ച്‌ ബസില്‍ തൃശൂര്‍ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സവാദിന് ഒരുവിഭാഗം സ്വീകരണം നല്‍കിയത് വിവാദമായിരുന്നു.നെടുമ്ബാശേരിയിലേതിന് സമാനമായ സംഭവം തന്നെയാണ് ഇക്കഴിഞ്ഞ 14ന് ഉണ്ടായതെന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലപ്പുറത്തേക്കുള്ള കെഎസ്‌ആര്‍ടിസി ബസിലായിരുന്നു അതിക്രമം. ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച്‌ പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസിന് നല്‍കിയ പരാതിയിന്‍മേല്‍ കേസെടുത്ത പൊലീസ് ഇന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക