വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 47 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 21 ഈജിപ്ത് സ്വദേശിനികള്‍, 10 ഇറാന്‍ സ്വദേശിനികള്‍, എട്ട് പാകിസ്ഥാനി വനിതകള്‍, നാല് തായ്‍ലന്‍ഡ് സ്വദേശിനികള്‍, രണ്ട് ഉസ്ബസ്കിസ്ഥാന്‍ സ്വദേശിനികള്‍, 2 മൊറോക്കന്‍ യുവതികള്‍ എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായ സ്ത്രീകള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഒമാനി പീനല്‍ കോഡിലെ ആർട്ടിക്കിള്‍ 25 പ്രകാരം, പരസ്യമായി അനാശാസ്യ പ്രവൃത്തികള്‍ ചെയ്യുന്നതോ അസഭ്യ പ്രസ്‌താവനകള്‍ നടത്തുകയോ ചെയ്‌താല്‍ പത്ത് ദിവസം മുതല്‍ മൂന്ന് മാസം വരെ തടവും ഒപ്പം 100 മുതല്‍ 300 ഒമാനി റിയാല്‍ വരെ പിഴയും ഈടാക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















