കെഎസ്‌ആർടിസി ബസ്സിലെ കണ്ടക്ടറുടെ ഡാൻസ് സൈബറിടങ്ങളില്‍ വൈറലാകുന്നു. ഗവി റൂട്ടിലോടുന്ന കെഎസ്‌ആർടിസി ബസിലെ കണ്ടക്ടറുടെ പവർ പാക്ക്ഡ് ഡാൻസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ സമൂഹമാധ്യത്തില്‍ പങ്കുവെക്കുകയായിരുന്നു.
‘ഷാർജ ടു ഷാർജ’ എന്ന ചിത്രത്തിലെ ‘പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഡാൻസ്. കണ്ടക്ടറും യാത്രക്കാരും പാട്ടിനൊപ്പം ചുവടുവെക്കുന്നുണ്ട്. യുവാക്കള്‍ക്കൊപ്പമാണ് കണ്ടക്ടർ ചുവടുവയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാട്ടിന്റെ മുഴുവൻ ആവേശവും ഡാൻസ് ചെയ്യുന്നവരിലും കാണാനാകും.
വീഡിയോ പുറത്തുവന്നതോടെ നെറ്റിസണ്‍സും കട്ടസപ്പോർട്ടാണ് നല്‍കുന്നത്. ‘അടിപൊളി കണ്ടക്ടർ’ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘കണ്ടക്ടർ സൂപ്പർ’, ‘പൊളിച്ചു’ എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയെത്തി. കണ്ടകട്റെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ വിളിച്ച് അനുമോദിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.






