കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു തമിഴ്നാട്ടിലെ ധർമപുരിയ്ക്കടുത്തുവെച്ച്‌ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാ‍‍‍‍‍‍ഹനം അപകടത്തില്‍പ്പെട്ട് നടന്റെ പിതാവ് അന്തരിച്ചത്. ഷെെനിനും അമ്മയ്ക്കും പരിക്കുണ്ട്. എപ്പോഴും നിഴലായി കൂടെയുണ്ടായിരുന്ന അച്ഛൻ മരിച്ചതിന്റെ വിഷമത്തിലാണ് ഷെെൻ. ഈ വേളയിലും ലഹരി ഉപയോഗത്തിന്റെ പേര് പറഞ്ഞ് ഷെെനിനെ പരിഹസിക്കുന്നവർ ഏറെയാണ്. ഇപ്പോഴിതാ ഷെെനിനെക്കുറിച്ച്‌ സംസാരിക്കുകയാണിപ്പോള്‍ നിർമാതാവ് സാന്ദ്ര തോമസ്.

ഷെെൻ നല്ല മനസിനുടമയാണെന്ന് സാന്ദ്ര പറയുന്നു. ഒരു മാഗസീനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. ഷെെൻ ഇതില്‍ കൂടുതല്‍ സ്ട്രോങായി വരട്ടെ. എല്ലാത്തില്‍ നിന്നും മുക്തി നേടി നല്ലൊരു മനുഷ്യനായി മാറട്ടെ. നല്ലൊരു വ്യക്തിയാണ് ഷെെൻ. എനിക്കൊരു സിനിമ കഴിഞ്ഞ ശേഷം എന്തെങ്കിലും രീതിയില്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും എനിക്ക് ദേഷ്യമേ തോന്നാത്ത ആളാണ് ഷെെൻ. വളരെ ജെനുവിനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ പേരില്‍ എന്നെ ആള്‍ക്കാർ തെറി വിളിക്കാൻ വരുമായിരിക്കും. പക്ഷെ ഞാൻ എന്റെ അനുഭവത്തില്‍ നിന്നുള്ള അഭിപ്രായമാണ് പറയുന്നത്.ആ മാതാപിതാക്കളും നല്ല ആള്‍ക്കാരായിരുന്നു. അതുകൊണ്ട് തന്നെ അങ്കിള്‍ മരിച്ചപ്പോള്‍ ഞാൻ പോയിരുന്നു. ആന്റിയെ കണ്ടിരുന്നു. ഭയങ്കര വിഷമത്തിലാണ്. ആന്റെ എന്നെ കെട്ടിപ്പിടിച്ച്‌ ഡാഡി പോയി മോളെ എന്ന് പറഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പോയി. ഈ സമയത്ത് ഷെെനിനൊപ്പം നില്‍ക്കണമെന്ന് ആസിഫ് അലി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. കാരണം ഷെെൻ ഒരു ഉപദ്രവകാരിയല്ല.ഷെെനിന്റെ കൂടെ വർക്ക് ചെയ്ത ഒരു സിനിമാക്കാരും ഷെെനിനെ കുറ്റം പറയില്ല. കാരണം ഷെെൻ സിനിമയ്ക്ക് വേണ്ടി നില്‍ക്കുന്ന ആളാണ്. സിനിമയ്ക്ക് 100 ശതമാനം കൊടുക്കുന്ന ആളാണ്. അതില്‍ നിന്ന് മാറിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തില്‍ എന്താണെന്ന് നമ്മള്‍ക്കറിയില്ല.

മനസ് കൊണ്ട് ഷെെനിനെയും കുടുംബത്തെയും എനിക്കിഷ്ടമാണ്. എന്നാല്‍ അവരുമായി എനിക്ക് യാതൊരു വ്യക്തിബന്ധവുമില്ല.ടൊവിനോ, സൗബിൻ, സരയു, ടിനി ചേട്ടൻ തു‌ടങ്ങിയവർ അടക്കത്തിന് വന്നത് കണ്ടു. ഞാൻ ഉള്ളിലേക്ക് മാറി നില്‍ക്കുകയായിരുന്നു. അതിനാല്‍ കൂടുതല്‍ പേരെ കണ്ടിട്ടില്ല. ഇൻഡസ്ട്രിയില്‍ നിന്ന് കുറച്ച്‌ ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഭാസിയും ഷെെനുമെല്ലാം മറ്റുള്ളവർക്ക് ഈസി ടാർഗെറ്റ് ആണ്. കാര്യം അവർക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. ലഹരി ഉപയോഗിക്കാത്തവർ ആരുണ്ട്. പക്ഷെ ഇവരെയാണ് ഹെെലെെറ്റ് ചെയ്യുന്നത്.അടക്കത്തിന് പോയാല്‍ ഞാനും ലഹരിയുടെ ആള്‍ക്കാരാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയായിരിക്കാം ചിലപ്പോള്‍ അവർ പോകാഞ്ഞത്. അല്ലെങ്കില്‍ വിളിക്കാത്ത സദ്യക്ക് വരെ പോകുന്ന ആള്‍ക്കാരുള്ള ഇൻഡസ്ട്രിയാണ് നമ്മുടേത്. പ്രൊഡ്യൂസേർസില്‍ ആരെയും ഞാൻ കണ്ടില്ല.

മീഡിയ പ്രൊജക്‌ട് ചെയ്ത രീതിയിലേ ഷെെനിനെ ആളുകള്‍ മനസിലാക്കിയിട്ടുള്ളൂ. ഷെെനും ഭാസിയും ഈസി ടാർഗെറ്റ് ആണ്.ഇതിനേക്കാള്‍ അലമ്ബ് കാണിക്കുന്ന, ഇതിനേക്കാള്‍ മോശത്തരം കാണിക്കുന്ന ഒരുപാട് നടൻമാരും നടിമാരുമുള്ള ഇൻഡസ്ട്രിയാണിത്. അവരുടെ കാര്യങ്ങള്‍ ആളുകള്‍ അറിഞ്ഞിട്ടില്ല എന്ന് മാത്രമേയുള്ളൂ. പൊലീസുകാരോട് ചോദിച്ചാലറിയാം. എക്സെെസും പൊലീസുമൊക്കെ പറയുന്ന ചില പേരുകള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ഫാമിലി മാനായും ഭയങ്കര നെക്സ്റ്റ് ഡോർ ബോയ് എന്നൊക്കെ തോന്നുന്ന ആള്‍ക്കാരൊക്കെ ഇതിന്റെ ബ്രാൻഡ് അംബാസിഡർമാരാണ്. മൂവിംഗ് ഫാക്ടറി എന്നൊക്കെയാണ് പറയുന്നത്. ആ പേരുകളൊന്നും ആർക്കും അറിയില്ലെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു.ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് കരുതരുതെന്നും അവരേക്കാള്‍ പ്രശ്നക്കാർ മലയാള സിനിമാ രംഗത്തുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. പ്രതീക്ഷിക്കാത്തവരാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും സാന്ദ്ര പറയുന്നുണ്ട്. ഒപ്പം എങ്ങനെയാണ് ലഹരി ഉപയോഗം മലയാള സിനിമാ ലോകത്ത് വ്യാപിച്ചതെന്നും സാന്ദ്ര തുറന്ന് പറയുന്നു.

കഴിഞ്ഞ അഞ്ചാറ് വർഷങ്ങള്‍ക്കുള്ളിലാണ് ഇത് ഇത്രയും മോശമായത്. വേരത്തെയൊന്നും ഇത്രയും ഇല്ലായിരുന്നു. ചില നടൻമാർ ഇതിനകത്ത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവർ ഇവിടെ വന്ന് സപ്ലെെ ചെയ്ത്. അവർക്കുള്ള കണക്ഷൻ ഉപയോഗിച്ചു. ഇവിടെ സാധനം അവെയ്ലബിള്‍ ആക്കിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ഇതിന്റെ ഭാഗമായി മാറാൻ തുടങ്ങി.ഇതില്ലാതെ സിനിമ ഇല്ലാത്ത അവസ്ഥയിലേക്ക് വന്നു. ബുദ്ധിയും ബോധവും ഉള്ള ആള്‍ക്കാരാണല്ലോ എല്ലാം. അവർ അതൊക്കെ തിരിച്ചറിഞ്ഞ് മുക്തി നേടി വരട്ടെ എന്നേ നമ്മള്‍ക്ക് പറയാൻ സാധിക്കൂയെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ജനങ്ങള്‍ വിചാരിച്ചിരിക്കുന്നത് പോലെ ഒരു ഷെെനും ഒരു ഭാസിയും മാത്രമല്ല. അവർ വെറും ഈസി ടാർഗെറ്റുകള്‍ മാത്രമാണെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.

നടൻ ചെമ്ബൻ വിനോദ് നല്‍കിയ ഉപദേശത്തെക്കുറിച്ച്‌ സാന്ദ്ര ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. താൻ കരിയർ തുട‌ങ്ങിയ സമയത്ത് ലഹരി ഉപയോഗം ഇത്രയും ഉണ്ടായിരുന്നില്ല. ഇടവേള കഴിഞ്ഞ് രണ്ടാമത് സിനിമ ചെയ്യാൻ തുടങ്ങിയപ്പോള്‍ ചെമ്ബൻ വിനോദ് എന്നെ വിളിത്ത് ആലോചിച്ചിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞു. നീ ഉണ്ടായിരുന്നപ്പോള്‍ ഉള്ള സാഹചര്യം അല്ല ഇപ്പോള്‍. എല്ലാവരും കെമിക്കല്‍ ഉപയോഗിക്കുന്നവരാണെന്നും ചെമ്ബൻ വിനോദ് പറഞ്ഞു. അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും സിനിമയിലേക്ക് വന്നപ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് മനസിലായെന്നും സാന്ദ്ര തോമസ് അന്ന് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക