ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു ഇ.പിയുടെ വിവാദ പരാമർശം.
‘വർഗീയ ശക്തികളും മറ്റു പിന്തിരിപ്പൻ ശക്തികളും ചേർന്നാണ് കുഞ്ഞനന്തനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ധീരതയോടെ അദ്ദേഹം നീണ്ടകാലം ജയില്‍വാസം അനുഭവിച്ചു. നീതിപീഠത്തിന് മുന്നില്‍ സത്യം വെളിപ്പെടുത്താൻ ശ്രമങ്ങളുണ്ടായി. ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം കുഞ്ഞനന്ദനെ ജയിലിനുള്ളില്‍ തടവുകാരനാക്കി. ഒരു ഇന്ത്യൻ പൗരന് ലഭിക്കേണ്ട നീതി കുഞ്ഞനന്തന് ലഭിച്ചില്ല. ഭരണകൂട ഭീകരത കുഞ്ഞനന്തനെ തടവറയ്ക്കുള്ളിലാക്കി.’ ഇ.പി. ജയരാജൻ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വീഡിയോ ചുവടെ
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















