വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തില്‍ വച്ച്‌ ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസില്‍ തുടന്വേഷണത്തിന് ഉത്തരവ്.ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍ കുമാറും ചേർന്ന് യുത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തില്‍ വച്ച്‌ ആക്രമിച്ചുവെന്നായിരുന്നു പരാതി.

പൊലീസില്‍ പരാതി നല്‍കിയെങ്കിലും തെളിവ് ഇല്ലെന്ന കാരണം പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി കോടതിയില്‍ റിപ്പോർട്ട് നല്‍കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇതിനെതിരെ പരാതിക്കാരിലൊരാളായ ഫർസീൻ മജിദ് അഭിഭാഷകനായ മൃദുല്‍ ജോണ്‍ മാത്യു മുഖേന തർക്കം സമർപ്പിക്കുകയും ഇതേ തുടർന്ന് സി സി ടി വി ദൃശ്യങ്ങള്‍ അടക്കമുള്ള പരിശോധിച്ച ശേഷം വിശദമായ അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. വലിയതുറ പോലീസ് എസ്. എച്ച്‌ ഒയക്കാണ് നിർദ്ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11 ന്റേതാണ് നിർദ്ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക