ഇരയെന്ന് കരുതി കത്തി വിഴുങ്ങിയ മൂർഖൻ പാമ്ബിനെ രക്ഷപ്പെടുത്തി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുളള ഹെഗ്ഡെ ഗ്രാമത്തില്‍ ഗോവിന്ദ നായക് എന്നയാളുടെ വീട്ടിലായിരുന്നു സംഭവം. കത്തി പൂർണമായും മൂർഖൻ പാമ്ബ് വിഴുങ്ങി. 12 ഇഞ്ച് നീളവും രണ്ടിഞ്ച് വീതിയുമുള്ള കത്തിയാണ് മൂർഖൻ വിഴുങ്ങിയത്.കത്തി വിഴുങ്ങിയതോടെ മൂർഖൻ പാമ്ബ് ഇഴയാൻ കഴിയാത്ത അവസ്ഥയിലായി.
പാമ്ബിനെ ഈ നിലയില്‍ കണ്ടതോടെ ഗോവിന്ദ നായക് പാമ്ബുപിടിത്തക്കാരനെ വിവരമറിയിച്ചു. തുടർന്ന് പാമ്ബുപിടിത്തക്കാരനും വെറ്ററിനറി അസിസ്റ്റന്റും വീട്ടിലെത്തി. ഇരുവരും ചേർന്ന് പാമ്ബിനെ പിടികൂടി. കത്തി പുറത്തെടുക്കുന്നതിന്റെ ഭാഗമായി ഒരാള്‍ മൂർഖൻ പാമ്ബിന്റെ വായ് തുറന്നുപിടിച്ചു. ഈസമയം, മറ്റേയാള്‍ പതിയെ വായില്‍നിന്ന് കത്തി പുറത്തെടുത്തു. തുടർന്ന് ആവശ്യമായ ചികിത്സയും മൂർഖൻ പാമ്ബിന് നല്‍കി. ആരോഗ്യം വീണ്ടെടുത്ത മൂർഖൻ പാമ്ബിനെ പിന്നീട് വനപ്രദേശത്ത് തുറന്നുവിട്ടു.
വീഡിയോ ചുവടെ കാണാം
Karnataka: In a bizarre incident in Hegde village, Kumta, Uttara Kannada, a cobra, which had entered a house, mistook a knife hanging in the kitchen for food and swallowed it. The snake, which had digested the dangerous weapon, was quickly attended to. Govinda Nayak, the… pic.twitter.com/gLx1XACkWJ
— Pinky Rajpurohit 🇮🇳 (@Madrassan_Pinky) June 10, 2025

















