സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം തങ്ങളുടെ 1 ഏക്കർ 58 സെൻ്റ് സ്ഥലവും വീടും തട്ടിയെടുത്തെന്ന ആരോപണവുമായി അമ്മയും മകളും രംഗത്ത്. മാവൂർ പ്രസ് ക്ലബില്‍ വിളിച്ച ചേർത്ത വാർത്ത സമ്മേളനത്തിലാണ് 23 വർഷം മുമ്ബ് തങ്ങളുടെ പിതാവിനെ ഭീഷണിപ്പെടുത്തി അനാഥ കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിന് എന്ന് പറഞ്ഞ് ഒരു പണവും നല്‍കാതെ സ്വത്തും വീടും തട്ടിയെടുക്കുകയും 4 പെണ്‍കുട്ടികളേയും ഭാര്യയേയും മാവൂരില്‍ നിന്ന് 23 വർഷം മുമ്ബ് നാടുകടത്തുകയായിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.
മാവൂർ പാറമേല്‍ പ്രവർത്തിക്കുന്ന വിദ്യഭ്യസ സ്ഥാപനത്തിൻ്റെ ഭൂമിയുടെ ഓർജിനല്‍ ആധാരവും മറ്റ് രേഖകളും തങ്ങളുടെ കൈവശം ഉണ്ടെന്നും നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും അവർ പറഞ്ഞു. വർഷങ്ങളായി പല തവണ അപേക്ഷിച്ചിട്ടും ഒരു രൂപ പോലും ബന്ധപ്പെട്ടവർ നൽകാതെ ചതിച്ചതിനാൽ രോഗിയായ പിതാവിന് മരുന്നു വാങ്ങാൻ പോലും സാധിച്ചില്ല. ഞങ്ങള്‍ നാല് പെണ്‍കുട്ടികളും മാതാവും ഇനി നിയമപോരാട്ടം നടത്തുമെന്നും അവർ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. മാവൂർ പ്രസ് ക്ലബില്‍ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തില്‍ മരിച്ചുപോയ റയോണ്‍സ് ജീവനകാരനായിരുന്ന റഹിംമിൻ്റെ ഭാര്യ ഫാത്തിമ്മയും മകള്‍ റസ്ളീനയും പങ്കെടുത്തു
















