കോട്ടയം : കോടിമതയിലെ ബഹുനില കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ചീട്ടുകളി കേന്ദ്രത്തിൽ നടക്കുന്നത് ബൗൺസ് കളി. ദിവസവും ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കളത്തിൽ കോട്ടയം നഗരത്തിലെ പ്രമുഖ ഒരു ഒരു ഗ്രാം തങ്കം വിൽപ്പന ജുവലറി ഉടമയായ തമിഴ്നാട് സ്വദേശി അടങ്ങുന്ന സംഘം ആണ് കളത്തിൻ്റെ പ്രധാന നടത്തിപ്പുകാരൻ. കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തെപ്പറ്റി റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് ചിങ്ങവനം പൊലീസ് സംഘം ഈ കേന്ദ്രത്തിൽ റെയ്ഡ് നടത്തി. എന്നാൽ , പൊലീസ് പരിശോധനയുടെ വിവരം നേരത്തെ ലഭിച്ചതോടെ ചീട്ടുകളി സംഘം പണം കളത്തിൽ നിന്ന് മാറ്റിയിരുന്നു.

ചുക്കാൻ പിടിക്കുന്നത് കോട്ടയം നഗരത്തിലെ ഒരു ഗ്രാം സ്വപ്ന വ്യാപാരി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം നഗരത്തിലെ പ്രമുഖ ഒരു ഒരു ഗ്രാം തങ്കം വിൽപ്പന ജുവലറി ഉടമയും നാട്ടകം കോട്ടയം സ്വദേശികളായ മൂന്ന് പേരും ചേർന്നാണ് ചീട്ടുകളി കേന്ദ്രം നടത്തുന്നത്. മാസങ്ങളോളമായി ഈ കേന്ദ്രത്തിൽ ചീട്ടുകളിയും – ബൗൺസ് കളിയും നടക്കുന്നുണ്ട്. കോട്ടയം നഗരത്തിൽ പലിശയ്ക്ക് പണം നൽകുന്ന തമിഴ്നാട്ടുകാരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ഒരു ദിവസം 8 മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ചീട്ടുകളി കളത്തിൽ മറിയുന്നത്. ബൗൺസ് എന്ന പേരിൽ നടക്കുന്ന കളിയിൽ 75000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് വിജയിക്ക് ലഭിക്കുന്നത്. രാത്രികാലങ്ങളിൽ നടക്കുന്ന കളി പൂർത്തിയാകുമ്പോൾ നടത്തിപ്പുകാർക്ക് രണ്ടും മുന്നും ലക്ഷം രൂപയാണ് ചീട്ടു മേശ ഇനത്തിൽ ലഭിക്കുന്നത്.

ചീട്ട് മേശയിൽ പണത്തിന് പകരം ടോക്കൺ വച്ചാണ് കളി നടക്കുന്നത്. അതുകൊണ്ടു തന്നെ കളത്തിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയാൽ പണം ലഭിക്കാത്ത സാഹചര്യവും ഉണ്ട്. കളി നടക്കുന്ന കെട്ടിടത്തിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന കാറിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. മൂന്നു പേർ കളി നടക്കുന്ന കെട്ടിടത്തിന് പുറത്ത് മൊബൈൽ ഫോണുമായി കാവലും നിൽക്കുന്നുണ്ട്.

ഉപയോഗിക്കുന്നത് മരിച്ചുപോയ വ്യക്തി നൽകിയ കേസിൽ ക്ലബ് നടത്തുവാൻ അനുവദിക്കുന്ന കോടതി വിധി

കെട്ടിടത്തിൽ ക്ലബ്ബ് നടത്തുന്നതിന് അനുകൂലമായി ഹൈക്കോടതി നൽകിയ ഉത്തരവിന്റെ മറവിലാണ് ചീട്ടുകളി ചൂതാട്ട കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ ഈ ലൈസൻസ് സമ്പാദിച്ചത് മരിച്ചുപോയ ഒരു വ്യക്തിയാണ്. പോലീസ് പരിശോധന നടന്നതിന് പിന്നാലെ ഞായറാഴ്ച രാത്രിയിലെ കളി ഒഴിവാക്കിയെങ്കിലും പകൽ നേരത്തെ കളിക്കളം സജീവമായിരുന്നു. അതിനാൽ തന്നെ പോലീസും ക്ലബ് നടത്തിപ്പുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതൊന്നും സംശയമുയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക