കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ മയക്ക് മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ല. പ്രതി അടുക്കത്ത് സ്വദേശി അജ്നാസിനെ പിടികൂടാൻ തയ്യാറാകാത്തതിനെതിരെ വനിതാ സംഘടനകള്‍ രംഗത്തെത്തി. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണില്‍ വിളിച്ച്‌ വീട്ടില്‍ നിന്നും പുറത്തിങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂ പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നല്‍കിയ ശേഷമാണ് ലൈംഗികമായി പീഢിപ്പിക്കുന്നതെന്നും കുട്ടി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരിലുള്ള ബാർബർ ഷോപ്പ് നടത്തുന്ന അജ്നാസില്‍ നിന്നും സമാന അനുഭവങ്ങള്‍ ഉണ്ടായതായി മറ്റൊരു പത്തൊമ്ബതുകാരനും പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനും കുട്ടികളെ ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക