ബാങ്കിലെ ഉദ്യോഗസ്ഥ ഇടപാടുകാരായവരുടെ വിശ്വാസം മുതലെടുത്ത് നാല് കോടി രൂപയിലധികം കബളിപ്പിച്ചതായി പരാതി. ഐസിഐസിഐ ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്തക്കെതിരെയാണ് പരാതി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബാങ്കിൽ എഫ് ഡിയായി നിക്ഷേപിക്കുന്നതിന് നൽകിയ പണം അനധികൃതമായി വകമാറ്റി ഇവർ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുകയായിരുന്നു. ഓഹരി വ്യാപാരത്തിലൂടെ മികച്ച ലാഭമുണ്ടാക്കി ഇടപാടുകാരുടെ പണം അക്കൗണ്ടുകളിൽ പുനസ്ഥാപിക്കാനായിരുന്നു ഇവർ ലക്ഷ്യമിട്ടത്

തട്ടിപ്പ് രണ്ട് വർഷത്തോളം തുടർന്നു. ബാങ്കിലെ ആർക്കും ഇതിനെക്കുറിച്ച്‌ ഒരു ധാരണയും ഉണ്ടായിരുന്നില്ല. യൂസർ എഫ്ഡി (ഫിക്സഡ് ഡെപ്പോസിറ്റ്) ലിങ്ക് ദുരുപയോഗം ചെയ്യുകയും 2020 നും 2023 നും ഇടയില്‍ 41 ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളില്‍ നിന്ന് 4.58 കോടി രൂപ നിയമവിരുദ്ധമായി ഇവർ പിൻവലിക്കുകയും ചെയ്തു. അന്വേഷണത്തില്‍ സാക്ഷി ഗുപ്ത ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിപണിയില്‍ കനത്ത നഷ്ടം സംഭവിച്ചതിനെത്തുടർന്ന് പണം അക്കൗണ്ടുകളില്‍ തിരികെ നിക്ഷേപിക്കുന്നതില്‍ അവർ പരാജയപ്പെട്ടു. പരാതികളെ തുടർന്ന് സാക്ഷിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. സഹോദരിയുടെ വിവാഹത്തലേന്നായിരുന്നു അറസ്റ്റ്. ഒരു ഉപഭോക്താവ് തന്റെ എഫ്ഡിയെക്കുറിച്ച്‌ അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.

തുടർന്ന് ഫെബ്രുവരി 18 ന് ബാങ്ക് പോലീസില്‍ കേസ് ഫയല്‍ ചെയ്തു. ഇടപാടുകളുടെ സന്ദേശങ്ങള്‍ അറിയാൻ കഴിയാത്തവിധം അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ പോലും ഇവർ മാറ്റി. പകരം തന്റെ കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്ബറുകള്‍ ഈ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചു. അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കേണ്ട ഒടിപി തന്റെ സിസ്റ്റത്തില്‍ ലഭിക്കാനുള്ള സംവിധാനം പോലും ഇവർ വികസിപ്പു. അതേസമയം,ഐസിഐസിഐ ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, ഉപഭോക്താക്കള്‍ക്കുണ്ടായ നഷ്ടം നികത്തുമെന്ന് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക