നിലമ്ബൂരില്‍ തെരഞ്ഞെടുപ്പ് ആവേശം കനക്കുകയാണ്. ഇടതുബന്ധം ഉപേക്ഷിച്ച്‌ പിണറായിസത്തിനെതിരെ പോരാടുന്ന അൻവറിന് പിൻഗാമിയായി ആരെത്തുമെന്നുള്ള ആകാംഷയിലാണ് കേരളം. സിപിഎം മണ്ഡലം നിലനിർത്തുമോ നഷ്ടപ്പെട്ട പൊന്നാപുരം കോട്ട കോണ്‍ഗ്രസ് പിടിച്ചെടുക്കുമോ അതല്ല അൻവറിന്റെ ഒറ്റയാള്‍ പോരാട്ടം ഫലം കാണുമോ എന്നിങ്ങനെയാണ് ചർച്ചകള്‍.

നിലമ്ബൂർകാരായ സ്ഥാനാർഥികള്‍‌ മാത്രമാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നൂലില്‍ കെട്ടയിറക്കെന്ന പ്രയോഗത്തിന് നിലമ്ബൂരില്‍ മൂന്ന് പ്രബല മുന്നണികളും ഇടനല്‍കിയില്ല. പിണറായിസമാണോ അതോ ജനക്ഷേമ പ്രവർത്തനങ്ങളാണോ കേരളത്തില്‍ നടക്കുന്നത് എന്നുള്ളതിന് നിലമ്ബൂർ ഫലത്തിലൂടെ മറുപടി നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ സിപിഎം സ്ഥാനാർഥിയെ കുറിച്ച്‌ ഒരാള്‍ നാല് വർഷം മുൻപ് നടത്തിയ പ്രവചനം ഇപ്പോള്‍ വൈറലാവുകയാണ്. 2021ല്‍ തൃപ്പൂണിത്തറയില്‍ കെ. ബാബുവിനോട് സിറ്റിംഗ് MLA ആയ സ്വരാജ് പരാജയപ്പെട്ടപ്പോള്‍ 2013ലെ അപ്ഡേറ്റ് ചെയ്ത സ്വരാജിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറിന് കമന്റെ ചെയ്തതാണ് ഇപ്പോള്‍ വൈറലാകുന്നത്. രജീഷ് എന്നയാളാണ് കമന്റ് ഇട്ടത്.

പിണറായി വിജയന്റെ രണ്ടാം നിയമസഭയുടെ കാലാവധി കഴിയുന്നതിന് മുമ്ബ്, ഒരു ദിവസമെങ്കില്‍ ഒരു ദിവസം കേരളത്തിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്ന് സ: എം സ്വരാജ് മത്സരിച്ച്‌ ജയിച്ച്‌ നിയമസഭയില്‍ എത്തിയിരിക്കും. ഇത് വെറുതെ പറയുന്നതല്ല. ഇനിയും 5 വർഷങ്ങളുണ്ട്. നിങ്ങള്‍ എഴുതി വച്ചോളു- എന്നാണ് കമൻ്റ്. വിരോധാഭാസമെന്ന പോലെ കൃത്യമായി സംഭവിച്ചിരിക്കുകയാണ് ഇതുവരെ. തെരഞ്ഞെടുപ്പില്‍ എം. സ്വരാജ് ജയിച്ചാല്‍ അതും യാഥാർഥ്യമാകും. ഇപ്പോള്‍ ഈ കമന്റെ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക