ആശാവര്‍ക്കര്‍മാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ സൈബർ സഖാക്കളുടെ ചീത്തവിളി. ‘ആശാവര്‍ക്കാര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട പരിഹാസത്തെ തോല്‍പ്പിക്കാന്‍കിട്ടിയ അവസരം നിലമ്ബൂരിലെ വോട്ടര്‍മാര്‍ പാഴാക്കാതിരിക്കുക’ എന്നായിരുന്നു ജോയ് മാത്യു ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

ഇതിനെതിരെ ഒരു കൂട്ടം ഇടതുപക്ഷ അനുകൂലികള്‍ പരിഹാസ്യ രൂപേണ കമന്റുകള്‍ ഇടുകയായിരുന്നു.ഇതിനു മറുപടിയായി കമന്റ് ബോക്‌സില്‍ വരുന്ന സാംസ്‌കാരിക സമ്ബന്നതയാണ് ഭരണകൂട പാര്‍ട്ടിയുടെ നിലവാരം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ എന്ന് അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പിനടിയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക