കാക്കനാട് ജില്ലാ ജയിലില്‍ കൂളായി എത്തിയത് ഗുണ്ടാ നേതാക്കള്‍. ജയിലിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട വിരുന്നിനാണ് ഗുണ്ടാനേതാക്കള്‍ എത്തിയത്. കൂടാതെ ജയിലിനുള്ളില്‍ നിന്ന് റീല്‍സും ചിത്രീകരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങള്‍ ഉയർന്നു.

ഗുണ്ടാ നേതാക്കള്‍ക്ക് ജയില്‍ സ്വന്തം തറവാട് പോലെയാണെന്നാണ് ഒരാള്‍ വീഡിയോയില്‍ കമ്മന്റ് ചെയ്തത്. മൂന്ന് ഗുണ്ടാ നേതാക്കള്‍ക്കാണ് വിരമിക്കലിനോട് അനുബന്ധിച്ച്‌ വിരുന്ന് ഒരുക്കിയത്. വെല്‍ഫയർ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു വിരുന്ന്. മെയ് മാസം 31നായിരുന്നു വിരുന്നും റീല്‍സ് ചിത്രീകരണവും. സംഭവത്തില്‍ പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക