നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സർവകലാശാലയിലെ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നല്‍കിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി.കാലിക്കറ്റില്‍ സർവ്വകലാശാലയില്‍ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് റദ്ദാക്കിയത്.

സംഭവത്തില്‍ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സർവകലാശാലയിലെ റേഡിയോ സിയുവിൻ്റെ ഉപകരണങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനം എന്നാണ് കണ്ടെത്തല്‍. സ്വരാജിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന വീഡിയോയും ശ്രീകല മുല്ലശ്ശേരി തയ്യാറാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക