തടഞ്ഞുവെച്ചത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വെള്ളക്കരമിനത്തില്‍ ലഭിച്ച പണമടക്കം. ധനവകുപ്പിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ജലവിഭവ വകുപ്പ്.ട്രഷറി സേവിങ്സ് അക്കൗണ്ടില്‍നിന്ന് സർക്കാർ ജല അതോറിറ്റിയുടെ 770 കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് എം.ഡി രണ്ടു തവണ കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

ഭരണപക്ഷ സംഘടനകള്‍ ധനമന്ത്രിക്കടക്കം നിവേദനം നല്‍കിയിട്ടും ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ജല അതോറിറ്റിയുടെ പണം ഉറപ്പായും തിരികെ കിട്ടുമെന്നാണ് ജലവിഭവ മന്ത്രി നല്‍കിയ ഉറപ്പ്. കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജിനത്തില്‍ നല്‍കാനുള്ള തുകയായ 450 കോടിയോളം രൂപ ഈടാക്കിയശേഷം ബാക്കി നല്‍കിയാല്‍ മതിയെന്നാണ് ധനവകുപ്പിലെ ഉന്നതോദ്യോഗസ്ഥരടക്കം മുന്നോട്ടുവെച്ചിട്ടുള്ള നിർദേശം. ഇക്കാര്യം ധനമന്ത്രിയെ ബോധ്യപ്പെടുത്തി അനൂകൂല തീരുമാനമെടുപ്പിക്കാനും ഇവർ ശ്രമിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കെഎസ്.ഇ.ബിയുടെ കടം തീർക്കാൻ ധനവകുപ്പ് കാട്ടുന്ന തിടുക്കം എന്തുകൊണ്ട് മറ്റൊരു പ്രധാന പൊതുമേഖല സ്ഥാപനമായ ജല അതോറിറ്റിയുടെ കാര്യത്തിലുണ്ടാകുന്നില്ലെന്ന വിർശനമാണ് ജലവിഭവകുപ്പില്‍ പൊതുവെയുള്ളത്. വൈദ്യുതി ചാർജ് കുടിശ്ശിക ഈടാക്കി കെ.എസ്.ഇ.ബിക്ക് നല്‍കാൻ സർക്കാർ എല്ലാ സഹായവും നല്‍കുമ്ബോള്‍ സർക്കാർ വകുപ്പുകളും പൊതുമേഖല സ്ഥാപനങ്ങളും നല്‍കാനുള്ള വെള്ളക്കര കുടിശ്ശിക ഈടാക്കാൻ ഒരു ഇടപെടലുമുണ്ടാകുന്നില്ലെന്നാണ് വിമർശനം. ഇതിനിടെയാണ് ജല അതോറിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണംകൂടി പിൻവലിച്ച്‌ ധനവകുപ്പും സർക്കാറും പുതിയ പ്രതിസന്ധി സൃഷ്ടിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക