നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിന് വയനാട് എംപി പ്രിയങ്കാ ഗാന്ധി വാദ്ര എത്തും. വയനാട് ലോക്സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ 9,10,11 തീയതികളില്‍ അവർ കേരളത്തിലെത്തുന്നുണ്ട്. ഈ തീയതികളിലൊന്നില്‍ പ്രിയങ്ക നിലമ്ബൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ഒരുദിവസം പൂർണമായും ഷൗക്കത്തിനു വേണ്ടിയുള്ള പ്രചാരണത്തിന് പ്രിയങ്ക ചെലവഴിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്ബൂർ നിയമസഭാ മണ്ഡലം. ജൂണ്‍ 19-നാണ് നിലമ്ബൂർ ഉപതിരഞ്ഞെടുപ്പ്. 23-ാം തീയതി വോട്ടെണ്ണല്‍. പി.വി. അൻവറിന്റെ രാജിക്ക് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















