മുന്നണിയില്‍ തർക്കമെന്ന വ്യാജ പ്രചരണത്തെ പ്രതിരോധിക്കാൻ യു.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നു. ഷൗക്കത്തിന്റെ കണ്‍വൻഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ എതിരാളികള്‍ പ്രചരണ വിഷയമാക്കിയ സാഹചര്യത്തിലാണ് മുന്നണിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലമ്ബൂരില്‍ കോണ്‍ഗ്രസ് – ലീഗ് തർക്കമെന്ന ഇടത് മുന്നണിയുടെ ആരോപണം നിഷേധിച്ച്‌ കൊണ്ട് മുന്നണി നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത് വന്നു.

ബ്രേക്കിങ്ങ് ന്യൂസുകള്‍ക്കും എക്സ്ക്ലൂസിവുകള്‍ക്കും അപ്പുറത്താണ് സത്യമെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പിൽ പ്രതികരിച്ചു. സംസ്ഥാനത്തും മലപ്പുറത്തും നിലമ്ബൂരിലും കോണ്‍ഗ്രസും മുസ്ളിം ലീഗും ഒരുമിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് വി എസ് ജോയിയും പ്രതികരിച്ചു. പ്രചരണ പരിപാടിയില്‍ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നുവെന്ന പ്രചരണം മറി കടക്കുന്നതിനായി മുസ്ളിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി തങ്ങള്‍ സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് ഒപ്പം വേദി പങ്കിടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്യാടൻ ഷൗക്കത്ത് പാണക്കാട് തങ്ങന്മാരെ ആക്ഷേപിച്ചത് കൊണ്ടാണ് തങ്ങള്‍ കുടുംബത്തിലെ ആരും കണ്‍വൻഷനില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു പി.വി അൻവറിൻെറയും ഇടത് മുന്നണിയുടെയും ആക്ഷേപം. മുന്നണിയില്‍ യോജിപ്പില്ലെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയുളള ഇത്തരം പ്രചരണങ്ങളെ മുളയിലെ നുളളുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർത്ഥി പര്യടനത്തിൻെറ ഉദ്ഘാടനം പാണക്കാട് അബ്ബാസലി തങ്ങൾ തന്നെ നടത്തിയത്.

പ്രതിപക്ഷ നേതാവിനെ ഇകഴ്ത്താൻ വ്യാജ വാർത്തകളും, അന്തി ചർച്ചകളുമായി കളം നിറഞ്ഞ് റിപ്പോർട്ടർ ടിവി

കോണ്‍ഗ്രസും ലീഗും തമ്മില്‍ ഭിന്നതയുണ്ടെന്ന പ്രചരണത്തിന് പിന്നില്‍ ഇടതുപക്ഷത്തെ സഹായിക്കുന്നതിന് വേണ്ടി ചില മാധ്യമങ്ങള്‍ ആസൂത്രിതമായി പ്രവർത്തിക്കുന്നതായി യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നുണ്ട്. ചാനലുകളില്‍ ഒരുപോലെ ബ്രേക്കിങ്ങ് ന്യൂസുകള്‍ നിരക്കുന്നത് അതിൻെറ തെളിവാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവിനും എതിരെ നിരന്തരം പ്രചരണം നടത്തുന്ന റിപ്പോർട്ടർ ചാനല്‍ തന്നെയാണ് ഇത്തരം പ്രചരണങ്ങളുടെ പ്രഭവ കേന്ദ്രമായി പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.

കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും വി ഡി സതീശന് കൈവരുന്ന പ്രാധാന്യവും താരപരിവേഷവും സിപിഎം കേന്ദ്രങ്ങളെയും മുഖ്യമന്ത്രിയെ തന്നെയും അലസോരപ്പെടുത്തുന്നുണ്ട്. നിലമ്പൂർ കൂടി വിജയിച്ചാൽ വി ഡി സതീശൻ എതിരാളികൾ ഇല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടപ്പെടും എന്ന ഭയം സിപിഎമ്മിനെ പോലെ കോൺഗ്രസിലെ ഒരു വിഭാഗത്തിനെയും അസ്വസ്ഥതപ്പെടുത്തുന്നു. അതിനാൽ പ്രതിപക്ഷ നേതാവിനെതിരെ വ്യാജവാർത്തകൾ ചമച്ചും മുന്നണിയിലെ അദ്ദേഹത്തിൻറെ സ്വീകാര്യതയെ സംശയ നിഴലിൽ നിർത്തിയും മുന്നോട്ടു പോകുവാൻ നിരന്തരശ്രമങ്ങളാണ് റിപ്പോർട്ടർ ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

യു.ഡി.എഫ് കണവൻഷനില്‍ നിന്ന് പാണക്കാട് കുടുംബം വിട്ടു നിന്നുവെന്ന പ്രചരണത്തിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരനും രമേശ് ചെന്നിത്തലയും വിട്ടുനിന്നതായും പ്രചരണം നടന്നിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്നാണ് രമേശും സുധാകരനും കണ്‍വൻഷനില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ഔദ്യോഗിക വീശദീകരണം. നിരന്തരം വ്യാജ വാർത്തകളിലൂടെ കോൺഗ്രസ് പിന്നിൽ ആണെന്ന് വരുത്തി തീർക്കുവാനും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വിജയിപ്പിക്കുവാനും കൈരളി ചാനലിനേക്കാൾ ഉത്സാഹമാണ് റിപ്പോർട്ടർ ടിവി കാണിക്കുന്നത് എന്നും ആക്ഷേപമുണ്ട്. മുട്ടിൽ മരംമുറി കേസിൽ പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് കേസിൽ നിന്ന് ഊരിപോരുവാനുള്ള സർക്കാർ സഹായത്തിന്റെ പ്രത്യുപകാരമാണ് ഇപ്പോൾ കാണിക്കുന്ന ഈ പ്രീണനം എന്നും യുഡിഎഫ് കേന്ദ്രങ്ങൾ വിമർശിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക