കഞ്ചാവ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സി ഐ ക്ക് സസ്‌പെൻഷൻ.പത്തനംതിട്ട കോയിപ്രം സിഐ ജി. സുരേഷ് കുമാറിനാണ് സസ്‌പെൻഷൻ ലഭിച്ചത്.

പത്തനംതിട്ട കോയിപ്രം സ്വദേശി കെ എം സുരേഷ് ആണ് ആത്മഹത്യ ചെയ്തത്. കഞ്ചാവ് കേസില്‍ സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തത് മാർച്ച്‌ 16 നാണ്. ഇയാളെ മർദ്ദിച്ചെന്ന് കണ്ടെത്തിയിരുന്നു. സുരേഷ് ആത്മഹത്യ ചെയ്തത് മാർച്ച്‌ 22 നാണ്. പോലീസ് കസ്റ്റഡിയിലെടുത്ത് ആറാം ദിവസമാണ് സുരേഷ് ആത്മഹത്യ ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശരീരമാസകലം ക്ഷതം സംഭവിച്ചുവെന്ന് കെ എം സുരേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. നാല് വാരിയെല്ലുകള്‍ ഒടിഞ്ഞു. ശരീരമാസകലം അടിയേറ്റ പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.തുടർന്ന് സുരേഷിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. കസ്റ്റഡിയിലെടുത്ത സുരേഷിനെ പൊലീസ് അതിഭീകരമായി മർദിച്ചതിന്റെ തെളിവുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത് എന്നായിരുന്നു ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക