കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയെ മറ്റു ചില കെ.എസ്.യു. നേതാക്കള്‍ ചേർന്ന് ഹണി ട്രാപ്പില്‍ പെടുത്താൻ ശ്രമിച്ചെന്ന് പരാതി.കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിക് ബൈജുവിന്റെ പരാതിയിലാണ് കേസ്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രൻ, യദു കൃഷ്ണൻ , ജില്ലാ പ്രസിഡന്റ് അൻവർ സുല്‍ഫിക്കർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

2024 ഡിസംബർ 9 ന് കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ആഷിക് ബൈജുവിനെ ഒന്നാം പ്രതി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രൻ, രണ്ടും മൂന്നും പ്രതികളുടെ പ്രേരണയോട് കൂടി വാട്സാപ്പ് കാള്‍ നടത്തി ആഷിക് പരസ്ത്രീ ബന്ധമുള്ളയാളാണ് എന്നാരോപിക്കുകയും പൊതു ജീവിതം തകർക്കും എന്ന് ഭീഷണിപെടുത്തുകയും ചെയ്തതായി പരാതിയില്‍പറയുന്നു.ഇത് കൂടാതെ ആഷിക് ബൈജു തന്നെ പല പ്രാവശ്യം ബലാല്‍സംഗത്തിനിരയാക്കി എന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വോയ്‌സ് ക്ലിപ്പ് അയച്ചു നല്‍കിയതായും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം ഇരവിപുരം പോലീസ് മുന്ന് കെ.എസ്.യു. നേതാക്കള്‍ക്കെതിരെ കേസെടുത്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രൻ, യദു കൃഷ്ണൻ എന്നിവർ ഒന്നും രണ്ടും പ്രതികളും, ജില്ലാ പ്രസിഡന്റ് അൻവർ സുല്‍ഫിക്കർ മൂന്നാം പ്രതിയുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക