കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാക്കാനുള്ള നീക്കത്തിന് തിരിച്ചടി. മലയാള ഭാഷ (വ്യാപനവും പരിപോഷണവും) നിയമം 2015 രാഷ്ട്രപതി ഒപ്പുവയ്ക്കാതെ തിരിച്ചയച്ചു.2015ല്‍ നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ച്‌ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച മലയാള ഭാഷാ ബില്‍ ഇക്കഴിഞ്ഞ ദിവസമാണ് കാരണം കാണിക്കാതെ തിരസ്കരിച്ചത്. കാരണം കാണിക്കാതെ ബില്‍ തിരസ്കരിക്കാവതല്ലെന്ന് തമിഴ്നാട് നല്‍കിയ ഹരജിയിലെ സുപ്രിംകോടതി വിധി നിലനില്‍ക്കെയാണിത്.

ഒരു പതിറ്റാണ്ടിന് ശേഷം ബില്‍ തിരസ്കരിച്ചിട്ടും അനന്തര നടപടികളിലേക്ക് കേരളം കടന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ ബോർഡുകളടക്കം മലയാളത്തില്‍ കൂടി വേണമെന്ന് നിഷ്കർഷിക്കുന്ന മലയാള ഭാഷാ നിയമം അംഗീകരിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതിയുടെ അധ്യക്ഷനായിരുന്ന പാലോട് രവി പറഞ്ഞു. പല തവണ മുഖ്യമന്ത്രിയോടും മറ്റും അഭ്യർഥിച്ചതാണ്. യഥാർഥത്തില്‍ ഈ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം തേടേണ്ടിയിരുന്നില്ല. അന്നത്തെ ഗവർണർ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രണ്ടു ദിവസം നീണ്ട ചർച്ചക്കൊടുവില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി ഐകകണ്ഠ്യേനയാണ് ബില്‍ അംഗീകരിച്ചത്. മലയാളം കൂടി ഉപയോഗിക്കാൻ കഴിയും വിധം ഐ.ടി സാങ്കേതിക വിദ്യയെ ശക്തിപ്പെടുത്തണമെന്നുള്‍പ്പെടെ വ്യവസ്ഥചെയ്യുന്നതായിരുന്നു ബില്‍.

കേരളമൊഴികെ മിക്ക സംസ്ഥാനങ്ങളും 1969ല് തന്നെ മാതൃഭാഷയില് ഭരണനിര്വഹണം എന്നതു പ്രാബല്യത്തില്‍ വരുത്തിയിരുന്നെങ്കിലും, കേരളം ഔദ്യോഗിക ഭാഷ ഇംഗ്ലിഷും മലയാളവും ആയിരിക്കുമെന്നു വ്യക്തമാക്കിയാണ് ഔദ്യോഗിക ഭാഷാ നിയമം ഉണ്ടാക്കിയത്. 1973ല് ഇത് ഇംഗ്ലിഷോ മലയാളമോ ആയിരിക്കുമെന്ന ഭേദഗതിയും വരുത്തി. എന്നാല്‍, 2015ല് സംസ്ഥാനം ഔദ്യോഗികഭാഷ മലയാളമാക്കി പുനര്നിര്വചിച്ച്‌ മലയാള ഭാഷ-വ്യാപനവും പരിപോഷണവും ബില് പാസാക്കുകയായിരുന്നു. 2017ല്‍ നിർബന്ധ മലയാള പഠന നിയമം കേരളം അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ കേരളത്തിലെ പത്താം തരം വരെ എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക