സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളെ കടത്തിവെട്ടുന്ന തരത്തില്‍ സോളാർ വൈദ്യുതി ഉല്പാദനം വ്യാപകമാവുമ്ബോള്‍, അതിനെ അട്ടിമറിക്കാൻ കെ.എസ്.ഇ.ബി തന്നെ തന്ത്രങ്ങള്‍ മെനയുന്നു.സോളാർ ഉപഭോക്താക്കള്‍ക്ക് ഗുണകരമാവുന്ന തരത്തില്‍ വൈദ്യുതി റീഡിംഗ് നടത്തുന്ന നെറ്റ് മീറ്ററിന് പകരം അമിത തുക ഈടാക്കാൻ വഴിയൊരുക്കുന്ന ഗ്രോസ് മീറ്റർ സംവിധാനം ബാധകമാക്കാനാണ് ആലോചന.

ഗ്രിഡില്‍ നിന്ന് രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നിന്ന് പകല്‍ സമയം സോളാറിലൂടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് കിഴിച്ച്‌ ശേഷിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നല്‍കുന്ന സംവിധാനമാണ് നെറ്റ് മീറ്റർ.ഇത് ഗ്രോസ് മീറ്ററിലേക്ക് മാറ്റിയാല്‍ ഗ്രിഡില്‍ നിന്ന് രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് വൻനിരക്ക് നല്‍കേണ്ടിവരും.ഗ്രിഡിലേക്ക് നല്‍കുന്ന സോളാറിന് താരതമ്യേന നിസാരവിലയേ കിട്ടുകയുള്ളൂ.അതോടെ സോളാർ പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ ലാഭം ഇല്ലാതാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനായി ‘റിന്യൂവബിള്‍ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ്’ റഗുലേഷൻസില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് നീക്കം. പുതിയ റെഗുലേഷൻസ് നിലവില്‍ വരുന്നതോടെ മൂന്ന് കിലോവാട്ടില്‍ കൂടുതല്‍ സോളാർ ഉല്‍പാദിപ്പിക്കുന്നവർക്ക് നെറ്റ് മീറ്റർ ഉപയോഗിക്കാനാവില്ല. പകല്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ച്‌ വെയ്ക്കാൻ പണം മുടക്കി ബാറ്ററി വാങ്ങിവെച്ചാല്‍ അഞ്ച് കിലോവാട്ട് വരെ സോളാർ ഉല്‍പാദിപ്പിക്കുന്നവർക്കും നെറ്റ് മീറ്റർ വെയ്ക്കാം.

പകല്‍ ഉല്‍പാദിപ്പിച്ച്‌ ഗ്രിഡിലേക്ക് നല്‍കുന്ന സോളാർ വൈദ്യുതിയുടെ 66% മാത്രമേ വൈകിട്ട് ആറുമുതല്‍ രാത്രി 11.30വരെയുള്ള സമയത്ത് ഗ്രിഡില്‍ നിന്ന് എടുക്കാൻ പാടുള്ളുവെന്ന പുതിയ വ്യവസ്ഥയും നടപ്പാക്കും.ഇത് പരിഹരിക്കാൻ സോളാർ പ്ളാന്റിനൊപ്പം ബാറ്ററിയും സ്ഥാപിക്കണമെന്നതാണ് നിർദ്ദേശം.അത് ചെലവേറെ വരുന്ന നിർദ്ദേശമാണ്.നിക്ഷിപ്ത താല്പര്യങ്ങള്‍ മുൻനിറുത്തി സോളാറിനെ തളർത്താനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്.

ഗ്രോസ് മീറ്റർ അടിച്ചേല്‍പിക്കാനും ജനറേഷൻ ഡ്യൂട്ടിയായി യൂണിറ്റിന് 15പൈസ വീതം ഈടാക്കാനും മുൻപ് നടത്തിയ നീക്കം ജനകീയ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.

സോളാർ വ്യാപിച്ചാല്‍ സ്വകാര്യ കരാർ വൈദ്യുതിക്ക് തിരിച്ചടി

80 ദശലക്ഷം യൂണിറ്റ്: കേരളം ഒരു ദിവസം ഉപയോഗിക്കുന്നത്

20 ദശലക്ഷത്തില്‍ താഴെ: കേരളത്തിലെ പ്രതിദിന ഉല്പാദനം

24-30 ദശലക്ഷം: കരാർ കമ്ബനികളില്‍ നിന്ന് പ്രതിദിനം വാങ്ങുന്നത്

40 ദശലക്ഷം: സോളാർ വ്യാപകമാവും മുമ്ബ് കരാർ കമ്ബനികളില്‍ നിന്ന് പ്രതിദിനം വാങ്ങിയിരുന്നത്

12000 കോടി രൂപ: പ്രതിവർഷം കരാർ കമ്ബനികള്‍ ഈടാക്കുന്നത്

ബാറ്ററി ചെലവ് 2.50ലക്ഷം

സാധാരണ കുടുംബത്തിന് എ.സി.ഉള്‍പ്പെടെയുള്ള ചെലവിന് 6 ബാറ്ററികളും നാല് പാനലും ഇൻവെർട്ടറും അടക്കമുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനത്തിന് 2.50ലക്ഷം രൂപ ചെലവ് വരും.

സോളാർ പ്ളാന്റ് ചെലവ്

മൂന്ന് കിലോവാട്ട് പ്ളാന്റ് സ്ഥാപിക്കാൻ 2.25ലക്ഷംവും 5 കിലോവാട്ട് പ്ളാന്റിന് 3.35ലക്ഷവും ചെലവ് വരും.

78,000വരെ:

പുരപ്പുറ സോളാറിന്

സബ്സിഡി

1,51,922:

സംസ്ഥാനത്തെ

പുരപ്പുറ നിലയങ്ങള്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക