രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും പ്രധാന മന്ത്രി കത്തയച്ചിരുന്നു. ഈമാസം 16, 17, 18 തീയതികളിലാണ് ചര്‍ച്ച.

ചര്‍ച്ചക്ക് മുന്നോടിയായി കരട് ബില്ലിന്റെ പകര്‍പ്പ് എം പിമാര്‍ക്ക് കൈമാറി.സംസ്ഥാനങ്ങളില്‍ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 35 സീറ്റുകളും വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ 543 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്. മണ്ഡല പുനര്‍വിഭജനത്തിനായി പ്രത്യേക ഡീലിമിറ്റേഷന്‍ കമ്മിറ്റി രൂപവത്കരിക്കുമെന്ന് കരട് ബില്ലില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിടുക്കത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയം; എതിര്‍പ്പുമായി പ്രതിപക്ഷം: തിടുക്കത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം. വനിതാ സംവരണത്തെ എതിര്‍ക്കുന്നില്ലെങ്കിലും, തിടുക്കപ്പെട്ട് മണ്ഡല പുനര്‍നിര്‍ണയം നടത്തി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നിലവിലുള്ള 543 സീറ്റുകളില്‍ തന്നെ വനിതാ സംവരണം നടപ്പിലാക്കിയാല്‍ പോരേ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക