15 വർഷം കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ട് മുൻ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ റദ്ദാക്കി.ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്ന നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നല്‍കി.

15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്നും അവ പൊളിച്ചുനീക്കണമെന്നുമാണ് കേന്ദ്ര നിയമം. മോട്ടോർ വാഹന നിയമങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നതാണെന്നിരിക്കെ, ഇത് മറികടന്നാണ് മുൻ സർക്കാരിന്റെ കാലത്ത് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഇത്തരമൊരു വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോട്ടോർ വാഹന വകുപ്പിന്റെ ലോ ഓഫീസർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ അന്ന് ഈ നീക്കത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ എതിർപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവുമായി മുന്നോട്ട് പോവുകയും ഇത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഭേദഗതി പ്രകാരം 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ അഞ്ച് വർഷം കൂടി ഉപയോഗിക്കാമെന്ന അനുമതിയാണ് സംസ്ഥാനം നല്‍കിയത്. ഈ ഉത്തരവിന്റെ ബലത്തില്‍ വിവിധ സർക്കാർ വകുപ്പുകളില്‍ ഇത്തരം കാലഹരണപ്പെട്ട വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരികയായിരുന്നു.

ഈ വാഹനങ്ങളുടെ വിവരങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ ‘വാഹൻ’ സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാരിന് യാതൊരു അധികാരവുമില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഈ നിർദ്ദേശം പൂർണ്ണമായും തള്ളി. കെ.എസ്.ആർ.ടി.സിയി അടക്കമുള്ളവയെ കേന്ദ്രത്തിന്റെ ഈ പുതിയ നടപടി വലിയ രീതിയില്‍ ബാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക