ആലപ്പുഴയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ പിടിയില്‍. ആലപ്പുഴ സ്റ്റേഡിയം വാർഡ് മടത്തില്‍ പറമ്ബില്‍ സിയാ(40), ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്ബില്‍ വീട്ടില്‍ സഞ്ചുമോള്‍(39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്.
ആലപ്പുഴ വൈഎംസിഎ ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷൻ, കെഎസ്‌ആർടിസി സ്റ്റാൻഡ് തുടങ്ങി പ്രധാന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















