കെഎസ്‌യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കല്‍ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ ജോയല്‍ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ തവണ യൂണിയൻ സെക്രട്ടറിയായി ജയിച്ചയാളാണ് മുനീർ.

എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കെഎസ്‌യു പുറത്തുവിട്ടു.’അമ്മയാണെ സത്യം, നിന്റെ കാല് തച്ച്‌ പൊട്ടിക്കും’; എന്നാണ് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കുന്നതിനിടെയായിരുന്നു ഭീഷണി. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്‌യു അറിയിച്ചു. ഇന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക