മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ, ചിലപ്പോള്‍ അതുകൂടിയാല്‍ ആളെ തന്നെ തിരിച്ചറിയാതായിപ്പോകും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍. സംഭവം അങ്ങ് ഷാങ്ഹായ് വിമാനത്താവളത്തിലാണ് നടന്നത്. പാസ്പോർട്ടുമായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവതി.

ഇതിനിടെ ഷാങ്ഹായി എയർപോർട്ടിലെ മുഖം തിരിച്ച്‌ അറിയാൻ ഉപയോഗിക്കുന്ന ഉപകരണം (Facial recognition scanners) യുവതിയുടെ മുഖവും പാസ്പോർട്ടിലെ ഫോട്ടോയും നോക്കി മിസ്മാച്ച്‌ എന്നു കാണിക്കുകയായിരുന്നു. രണ്ടും ഒരാളെന്നു യുവതി പറഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥർക്കു സംഗതി കത്തിയത്, വേറൊന്നുമല്ല, യുവതിയുടെ കത്തി മേക്കപ്പ് കാരണം സ്കാനറിനു തിരിച്ചറിയാനാകാതെ പോയതാണ്.ഇതോടെ യുവതിയോട് മേക്കപ്പ് കളയാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നുവെന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എയർപോർട്ടില്‍ വച്ച്‌ തൻറെ കഠിനമായ മേക്കപ്പ് ടിഷ്യൂ പേപ്പർ ഉപയോഗിച്ച്‌ മായ്ക്കുന്ന യുവതിയുടെ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം ക്യാമറയില്‍ പതിഞ്ഞതായും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആദ്യം പങ്കുവെച്ചതിന് ശേഷം ഇത് ഓണ്‍ലൈനില്‍ പ്രചരിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വിമാനത്താവള ജീവനക്കാരനാണെന്ന് കരുതപ്പെടുന്ന ഒരാള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് അവളെ ശാസിക്കുന്ന സമയത്ത്, നാണക്കേടോടെ സ്ത്രീ വൈപ്‌സ് ഉപയോഗിച്ച്‌ മേക്കപ്പ് നീക്കം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

“നിങ്ങളുടെ പാസ്‌പോർട്ട് ഫോട്ടോ പോലെ തോന്നുന്നതുവരെ എല്ലാം തുടച്ചുമാറ്റുക,” ജീവനക്കാരൻ കർശനമായി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘എന്തിനാണ് നിങ്ങള്‍ ഇങ്ങനെ മേയ്ക്കപ്പ് ചെയ്തത്. നിങ്ങള്‍ പ്രശ്നങ്ങള്‍ വിളിച്ച്‌ വരുത്തുകയാണ്’ ഉദ്യോഗസ്ഥരുടെ ശബ്ദം ഉയർന്നു കേള്‍ക്കാം. യുവതി തൻറെ മുഖത്തെ മേയ്ക്കപ്പ് തുടച്ച്‌ കളയുന്ന വീഡിയോ പകർത്തിയതും എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക