നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നിലമ്ബൂര്‍ തെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അന്‍വറാണ് അഭിപ്രായവ്യത്യാസം പറഞ്ഞത്. തെരഞ്ഞെടുപ്പുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. തെരഞ്ഞെടുപ്പുമായും സ്ഥാനാര്‍ഥിയുടെ പ്രചരണവുമായും അദ്ദേഹം സഹകരിച്ചാല്‍ തീര്‍ച്ചയായും തങ്ങള്‍ ഒരുമിച്ചു പോകുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിവി അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയോ എന്ന ചോദ്യത്തിന് അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. തെരഞ്ഞെടുപ്പുമായും യുഡിഎഫിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ചു പോകണോ വേണ്ടേ എന്ന് അദ്ദേഹം എടുക്കേണ്ട വ്യക്തിപരമായ തീരുമാനമാണെന്നും അത് എടുത്താല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയാമെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വറിനാണോ യുഡിഎഫിനെ വേണ്ടത്, യുഡിഎഫിനാണോ അന്‍വറിനെ വേണ്ടത് എന്ന ചോദ്യത്തിന്, അത് അദ്ദേഹം തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുഴുവന്‍ യുഡിഎഫ് നേതാക്കളുടെ അനുമതിയോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പരമ്ബാരഗതമായ യുഡിഎഫ് മണ്ഡലമാണ് നിലമ്ബൂര്‍. ചില പ്രത്യേക കാരണങ്ങളാലാണ് മണ്ഡലം നഷ്ടമായത്. മഹാഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ പിവി അന്‍വറിനെ കാണാന്‍ പോയത് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.അതേസമയം ആര്യാടന്‍ ഷൗക്കത്തിനെതിരെ താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു. തന്റെ നിലപാട്. താന്‍ പറഞ്ഞത് വസ്തുതകള്‍ ആണെന്നും തന്റെ നിലപാട് 29ന് പറയുമെന്നും അന്‍വര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക