ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന് പിന്നാലെ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്ബറേയും രണ്ട് പെണ്‍മക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്ബുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ ലോഡ്ജില്‍ നിന്ന് കണ്ടെത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കും.
ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തെ മരിച്ചതാണ്. ഭർത്താവിൻറെ മരണശേഷം ഭർതൃമാതാവ് അടക്കമുള്ള ബന്ധുക്കളിൽ നിന്ന് ക്രൂരമായ മാനസിക പീഡനവും അവകാശലംഘനവും ആണ് യുവതിയും മക്കളും നേരിട്ടത്. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ഓഹരി വീതം വെച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി കേട്ട ഏറ്റുമാനൂര്‍ പോലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാൽ സ്റ്റേഷനിൽ ഉണ്ടാക്കിയ ധാരണയിൽ പണം നൽകേണ്ട കാലാവധി നിഷ്കർഷിച്ചിട്ടുണ്ടായിരുന്നില്ല. ഈ പഴുത് ഉപയോഗിച്ച് പണം നൽകാതെ തന്നെ യുവതിയെയും കുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് പുറത്താക്കുവാനാണ് ഭർതൃ വീട്ടുകാർ ശ്രമിച്ചത്.
ഗാർഹിക പീഡനം നേരിട്ട് രണ്ട് യുവതികൾ കോട്ടയത്ത് കുഞ്ഞുങ്ങളെയുമായി ജീവനൊടുക്കിയതിന് പിന്നാലെ ഏറ്റുമാനൂർ എസ് എച്ച് ഒ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കണ്ടു വിശ്വസിച്ചാണ് യുവതി സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ ഭർതൃ വീട്ടുകാർക്ക് വേണ്ടി ജാഗ്രത സമിതി അംഗമായ സിപിഎം അനുഭാവി ജസ്റ്റിൻ ഇടപെട്ടതോടെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷകൻ ആകാമെന്ന് വീരവാദം മുഴക്കിയ എസ് എച്ച് ഓയും മലക്കം മറിഞ്ഞു. യുവതിക്കൊപ്പം പരാതി നൽകുവാൻ കൂടെ പോയ വനിതാ സുഹൃത്തിന്റെ വീട്ടിൽ വരെ സമ്മർദ്ദം നേരിട്ടു.
പോലീസ് ഉദ്യോഗസ്ഥർ കുറ്റാരോപിതർക്ക് വേണ്ടി ഒത്താശ ചെയ്തു എന്ന് ഗുരുതര ആരോപണവും യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഉന്നയിച്ചിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ അദ്ദേഹത്തിൻറെ ഡ്രൈവർ എന്നീ ഉദ്യോഗസ്ഥരാണ് കേസ് അട്ടിമറിക്കാൻ കൂടെ നിന്നതെന്നും ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ മുന്തിയ മദ്യത്തിനും ഭക്ഷണത്തിനും കീഴടങ്ങുന്നവർ ആകരുതെന്നും യുവതി പരിഹാസം ഉയർത്തുന്നുണ്ട്. ജനപ്രതിനിധിയായ തൻറെ അനുഭവം ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താകും എന്ന ചോദ്യവും യുവതി ഉന്നയിക്കുന്നുണ്ട്. അതിരമ്ബുഴ പഞ്ചായത്ത് 20-ാം വാര്‍ഡ് അംഗമാണ് ഐസി സാജന്‍.
യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ചുവടെ
എന്റെ പേര് ഐസി സാജൻ. എന്നെ കല്യാണം കഴിച്ചുവിട്ടത് സാജൻ സിറിയക്കിന്റെ ഭാര്യയായിട്ടാണ്. ഇന്ന് അദ്ദേഹം മരണപ്പെട്ടിട്ട് രണ്ടുവർഷവും മൂന്നുമാസവും തികയുന്നു. ഭർത്താവ് മരിച്ചു കഴിഞ്ഞ് ഭാര്യക്കും മക്കൾക്കും ഭർത്ത വീട്ടിൽ യാതൊരു അവകാശമില്ലെന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നാൽ അങ്ങനെയൊരു വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. എന്റെ ഭർത്താവ് മരിച്ചു കഴിഞ്ഞു 41 തികയുന്നതിന് മുമ്പ് അമ്മായിയമ്മ അവിടുന്ന് ഇറങ്ങി കൊടുക്കണം എന്ന് എന്നോടും മക്കളോടും ആവശ്യപ്പെട്ടു അത് നിരന്തരം തുടർന്ന് കൊണ്ടിരിക്കുന്നു.
ഇപ്പോഴും 20 സെന്റ് വീതം ആയിട്ടുണ്ട് അതുമായി അവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നു എനിക്കും മക്കൾക്കും അവിടെ അവകാശമില്ലഎന്നാണ് മരുമകളായിട്ട് അംഗീകരിച്ചിട്ടും ഇല്ല എന്നാണ് പറയുന്നത്. ഭർത്താവ് മരിച്ച പെണ്ണുങ്ങളെല്ലാം സ്വന്തം വീട്ടിൽ നിൽക്കണമെന്നതാണ് നാട്ട് നടപ്പ് എന്നാണ് അമ്മായിയമ്മയുടെ വാദം, എനിക്ക് എന്റെ വീട്ടിൽ പോയി നിൽക്കാൻ,100/ സമ്മതവുമാണ് ഭർത്താവിന്റെ ജീവനാംശം കിട്ടിയാൽ. അത് ഇത് വരെ തന്നില്ല. പിന്നെ ഞാൻ എങ്ങോട്ട് പോകും.
എന്റെകുട്ടികളെ നിരന്തരം കുത്തുവാക്കുകൾ പറയുകയും അവർക്ക് അവകാശം ഇല്ലാത്ത വീട്ടിൽ നിന്നും ഇറങ്ങിപ്പോകണം എന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നാശം വക എന്ന് മാത്രമേ കുട്ടികളെ സംബോധന ചെയ്യാറുള്ളൂ.അങ്ങനെ തുടരുന്നു…. പല തവണ സഹോദരൻ മാരോട് തീരുമാനം ഉണ്ടാക്കാൻ ആവശ്യപ്പെട്ടിട്ട് അവർ ആലോചിക്കട്ടെ എന്ന് പറഞ്ഞതല്ലാതെ തീരുമാനം ഉണ്ടായില്ല. പിന്നെ,ഞങ്ങൾക്ക് ചിലവിന് തരുന്നത് കൊണ്ട് ഞങ്ങൾ കേൾക്കേണ്ടതാണ് എന്നാണ്.ഇതിന്റെയെല്ലാം വിശദാംശം ഞങ്ങടെ വീട്ടിലെ cctv cameraയിൽ ഉണ്ട് ഒരു പക്ഷേ ഈ പോസ്റ്റോടു കൂടി അത് അവിട നിന്നും അപ്രത്യക്ഷമാവും.
സഹനത്തിന്റെ പരിധി ലംഘിച്ച് നിൽക്കുമ്പോഴാണ് ഏറ്റുമാനൂർS.H.0 ടെ Post viral ആകുന്നത് എന്നോട് പലരും പറഞ്ഞതനുസരിച്ച് ഞാനും എന്റെ friend ഉം കൂടി പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. എല്ലാം കേട്ടപ്പോൾ അർഹതപ്പെട്ട നീതി മേടിച്ച് തന്നിരിക്കുമെന്ന് വാക്കാൽ പറഞ്ഞു. ഒരു written complaint എഴുതി നൽകണമെന്ന് പറഞ്ഞതിൻ പ്രകാരം അത് ചെയ്തു. അവിടെ നിന്നും ഇറങ്ങിയപ്പോൾ cpm അനുഭാവിയും ജാഗ്രതാ സമിതി അംഗവുമായ Justin mathew അവിടെയെത്തുകയും,എന്റെ പരാതി മണിക്കൂറുകൾക്കുള്ളിൽ america മുഴുവൻ ആകുകയും ചെയ്തു friend nte വീട്ടിൽ call ചെല്ലകയും ചെയ്തു. SHO യെക്കാളും വലിയ പദവി ജാഗ്രതാ സമിതിയ്ക്ക് ഉണ്ടന്ന് അപ്പോളാണ് മനസിലായത്…….. ചർച്ചയ്ക്ക് ഞങ്ങൾ രണ്ട് കൂട്ടരേയും . വിളിച്ചപ്പോൾ 50 lakhനു ടettlement പറഞ്ഞു തീർപ്പായി എന്ന് പറഞ്ഞു ഒപ്പിടീച്ചു അപ്പോൾ ഞാൻ ചോദിച്ചു കാലാവധി ഇല്ലേന് അതൊക്കെ ശരിയാക്കാം എന്നാണ് SHO പറഞ്ഞത്.
10 ദിവസം കഴിഞ്ഞു നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മനസിലാകുന്നത് SHO അതിവിദഗ്ധമായി ഇവർക്ക് ഒത്താശ ചെയ്യുക ആയിരുന്നെന് case കോടതിയിൽ എത്താതിരിക്കാൻ CI യുടെ ഡ്രൈവർക്ക് അതിൽ നല്ല പങ്കുണ് അയാളും ഇവരുമായി വളരെ അടുത്ത സമ ഹൃത്ത് ബന്ധം ഉണ്ട്. ci പഞ്ചായത്ത്പ്രസിഡന്റിനോട് പറഞ്ഞത് civil case ആയതിനാൽ കൂടുതൽ ഇപെടാൻ പറ്റത്തില്ല എന്നാണ് date ഇടാനാണ് പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഒരു ജനപ്രതിനിധി ആയ ഞാൻ നിയമ സഹായം തേടിയപ്പോൾ ഇങ്ങനെയാണേൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും സംസ്ഥാന മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് മദ്യത്തിനും മുന്തിയ ഭക്ഷണത്തിനും കൈക്കൂലിയ്ക്കും മുൻപിൽ അടിയറവ് പറയുന്നത് ആകരുത്.. അതിന് ഏറ്റുമാര് വിളിക്കുന്ന പേരാണ്. ജാഗ്രതാ സമിതി. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നറിയാം അതിലേയ്ക്ക് നയിക്കുന്നത് എങ്ങനെയാണെന്ന് ഇപ്പഴാണ് മനസിലായത്..എനിക്കും കുട്ടികൾക്കും എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്യം . മേൽപ്പറഞ്ഞവർക്കാണ്.

















