നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് (Nilambur by-election ) യുഡിഎഫ് സ്ഥാനാർഥി. എഐസിസി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നേരത്തെ കൊച്ചിയില്‍ ചേർന്ന യോഗത്തിനു പിന്നാലെ സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിനു കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷന്റെ നിർദ്ദേശപ്രകാരം കെസി വേണുഗോപാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമായത് പി സി വിഷ്ണുനാഥും ഷാഫി പറമ്പിലും സ്വീകരിച്ച നിലപാടാണ്. ആര്യാടൻ മുഹമ്മദിന്റെ മകന് പാർട്ടി സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ, ഷൗക്കത്ത് പാർട്ടി വിട്ടുപോയാൽ അത് വലിയ തിരിച്ചടിയാകുമെന്ന നിലപാടിലായിരുന്നു ഇരുവരും. കെ സി വേണുഗോപാലിന്റെ ഉൾപ്പടെ പിന്തുണയുണ്ട് എന്ന് വിലയിരുത്തപ്പെട്ട മലപ്പുറം ഡിസിസി അധ്യക്ഷൻ വിഎസ് ജോലിക്ക് വിനയായത് ഈ യുവ നേതാക്കളുടെ നിലപാട് തന്നെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഎസ് ജോയിയെ പോലുള്ള അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകൻ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ല എന്ന് നേതൃത്വത്തിന് ഉണ്ടായിരുന്ന ഉറപ്പും തീരുമാനം ഷൗക്കത്തിന് അനുകൂലമാക്കി. പ്രതിപക്ഷനേതാവ് വി ഡി സതീശൻ നേതൃയോഗം കഴിഞ്ഞതിന് പിന്നാലെ തന്നെ വിഎസ് ജോയിയെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി. ഷൗക്കത്ത് സ്ഥാനാർത്ഥിയായതോടെ പി വി അൻവർ സ്വീകരിക്കുന്ന നിലപാടും ഇനി നിർണായകമാകും.

ഉമ്മൻചാണ്ടിയുടെ പിൻഗാമികളിലൂടെ കരുത്താർജിച്ച് എ ഗ്രൂപ്പ്

ഉമ്മൻചാണ്ടിയുടെ പിൻഗാമികളായി അറിയപ്പെടുന്ന നേതാക്കളാണ് പിസി വിഷ്ണുനാഥും, ഷാഫി പറമ്പിലും. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനേക്കാൾ എ ഗ്രൂപ്പ് അണികൾക്കിടയിൽ സ്വീകാര്യതയുള്ള രണ്ട് യുവ നേതാക്കളിലൂടെ ഗ്രൂപ്പിന്റെ പുനരുജ്ജീവനമാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ഒരു ഘട്ടത്തിൽ കെസി വേണുഗോപാലിന്റെയും, വി ഡി സതീശന്റെയും പിന്തുണ വി എസ് ജോയിക്കാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ എ ഗ്രൂപ്പിൻറെ എല്ലാകാലത്തെയും ബുദ്ധി കേന്ദ്രമായിരുന്നു ആര്യാടൻ മുഹമ്മദിന്റെ മകന് തന്നെ വിഷ്ണുനാഥിന്റെയും ഷാഫിയുടെയും പ്രയത്നഫലമായി നിലമ്പൂർ ടിക്കറ്റ് ലഭിക്കുമ്പോൾ അത് എ ഗ്രൂപ്പിന്റെ പുനരുജ്ജീവനമാണ് എന്നും വിലയിരുത്തപ്പെടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക