സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അൻവർ രാജിവെച്ച നിലമ്ബൂർ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണല്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും.

പ്രധാന തിയതികൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 2 ആണ്.
  • 3ന് സൂക്ഷ്മ പരിശോധന നടക്കും.
  • പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 5 ആണ്.

സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്ന അൻവറിനോട് സഹകരിക്കാൻ നേരത്തെ യുഡിഎഫ് തീരുമാനിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് പിണറായി വിജയനെ വിമർശിച്ച്‌ പുറത്ത് പോയ പിവി അൻവറിനും സിപിഎമ്മിനും ഒപ്പം യുഡിഎഫിനും നിർണായകമായാണ് വിലയിരുത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക