ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി ആറു ദിവസം മാത്രം ശേഷിക്കെ മണ്ഡലത്തില്‍ അവസാന അടവും പുറത്തെടുത്ത് മുന്നണികള്‍ മുന്നേറുന്നു. മത്സരം എല്‍.ഡി.എഫും യു.ഡി.ഫും തമ്മിലാണെങ്കിലും വോട്ട് വർധന ലക്ഷ്യം വെച്ച്‌ ബി.ജെ.പിയും രംഗത്തുണ്ട്. മണ്ഡലത്തില്‍ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും താഴേത്തട്ടില്‍ കാര്യമായ പ്രചാരണ പ്രവർത്തനങ്ങള്‍ നടത്താൻ പി.വി അൻവറിന് കഴിഞ്ഞിട്ടില്ല.

ബൂത്തുതല പ്രവർത്തനം കൂടുതല്‍ ഊർജ്ജിതമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. നിലവില്‍ അതിന് പര്യാപ്തമായ സംഘടനാ സംവിധാനമാണ് പാർട്ടിക്കുള്ളത്. ഇതിന് പുറമേ ജില്ലയിലെ ലീഗിന്റെ സംഘടനാ പ്രവർത്തനം കൂടി ചേരുമ്ബോള്‍ പ്രചാരണ രംഗത്ത് കൊഴുപ്പേറുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപകാലത്ത് ആദ്യമായാണ് കയ്‌മെയ് മറന്ന് കോണ്‍ഗ്രസും ലീഗും ഒരുമിച്ച്‌ ഒരു മണ്ഡലത്തില്‍ സി.പി.എമ്മിനെ നേരിടാൻ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ എണ്ണയിട്ട യന്ത്രം പോലെയാണ് യു.ഡി.എഫിന്റെ സംഘടനാ സംവിധാനം പ്രവർത്തിക്കുന്നത്. നിലവില്‍ മണ്ഡലത്തിലുള്ള ഓരോ എം.എല്‍.എമാർക്കും ബൂത്തുതല ചുമതല നല്‍കി കാര്യങ്ങള്‍ എകോപിപ്പിക്കാനാണ് കോണ്‍ഗ്രസും യു.ഡി.എഫും നീങ്ങുന്നത്.

മലപ്പുറം ജില്ലയിലെ ലീഗിന്റെ മുഴുവൻ സന്നാഹങ്ങളും നിലമ്ബൂരിലെ വിജയത്തിന് ഉപയോഗിക്കണമെന്ന് ലീഗ് സംസ്ഥാന നേതൃത്വം താഴേത്തട്ടിലേക്ക് നിർദ്ദേശം നല്‍കിക്കഴിഞ്ഞു.പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്ബോള്‍ സംഘടനാ സംവിധാനം എങ്ങനെ ചലിക്കുന്നുവോ അത്തരത്തില്‍ വേണം പ്രവർത്തനങ്ങള്‍ നടത്താനെന്നാണ് പാർട്ടി കർശന നിർദ്ദേശം താഴേത്തട്ടില്‍ നല്‍കിയിട്ടുള്ളത്.ഇതുകൊണ്ട് തന്നെ ലീഗിന്റെ എല്ലാ സംവിധാനങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ ഊർജ്ജിതമായി രംഗത്തിറങ്ങും.

നിലമ്ബൂരില്‍ കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച ഐക്യവും ആശയവിനിമയവുമാണ് നിലവില്‍ ദൃശ്യമാകുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ അൻവറുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങളശില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു.എന്നാല്‍ പ്രചാരണം മുറുകിയതോടെ അതെല്ലാം മാറ്റിവെച്ച്‌ നേതാക്കള്‍ മികച്ച സഹകരണത്തോടെയാണ് പ്രചാരണം നയിക്കുന്നത്.

മണ്ഡലത്തില്‍ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാൻ വയനാട് എം.പിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി 15 ന് എത്തും.ഇന്ന് മുതല്‍ രണ്ട് ദിവസമാണ് പ്രിയങ്കയുടെ പ്രചാരണത്തിനായി പാർട്ടി തീയ്യതി നിശ്ചയിച്ചിരുന്നതെങ്കിലും അഹമ്മദബാദിലെ വിമാനദുരന്തത്തെ തുടർന്ന് പ്രയങ്കയുടെ വരവ് നീട്ടിവെയ്ക്കുകയായിരുന്നു.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ നിന്ന് 65000 ത്തില്‍പ്പരം വോട്ടാണ് പ്രിയങ്കയ്ക്ക് ലഭിച്ച ഭൂരിപക്ഷം.പ്രിയങ്ക കൂടി എത്തുന്നതോടെ കോണ്‍ഗ്രസ് യു.ഡി.എഫ് ക്യാമ്ബുകള്‍ കൂടുതല്‍ ആവേശഭരിതമാവും.ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്ന സൂചനയാണ് യു.ഡി.എഫ് വൃത്തങ്ങളില്‍ നിറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക