ഉപതെരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ വോട്ടെണ്ണല്‍ പകുതി പിന്നിടുമ്ബോള്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ്.വിജയമുറപ്പിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി തന്‍റെ ജന്മനാടായ പോത്തുകല്ലില്‍ പോലും പിന്നിലാണ്. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ലീഡ് ഉയർത്തിയ ആവേശത്തിവാണ് യുഡിഎഫ്.

പോത്തുക്കല്ലും തൂക്കി എന്നാണ് ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഎം കോട്ടയായ വിഎസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്.’പോത്തുക്കല്ലും തൂക്കി, ലീഡ് 630′ എന്നാണ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ജോയ് ഫുള്‍’ ജോയ് എന്നാണ് ജോയിയുടെ കുറിപ്പിന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയടക്കമുള്ളവരുടെ കമന്‍റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ ആദ്യം ഉയർന്നു കേട്ട പേരാണ് വിഎസ് ജോയിയുടേത്. പ്രഖ്യാപനം വന്നപ്പോള്‍ നറുക്ക് ആര്യാടൻ ഷൌക്കത്തിന് വീണെങ്കിലും പാർട്ടി തീരുമാനത്തിനൊപ്പം സ്ഥാനാർത്ഥിക്ക് വേണ്ടി രാപ്പകലില്ലാതെ പ്രചാരണത്തിലായിരുന്നു ജോയ്. തന്‍റെ വാർഡിലടക്കം കൈവരിച്ച ലീഡ് ജോയിക്ക് വ്യക്തിപരമായി നേട്ടമാണ്.

ഡിസിസി ഓഫീസില്‍ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തിയാണ് യുഡിഎഫ് പ്രവർത്തകർ പഞ്ചായത്തില്‍ കൈവരിച്ച നേട്ടം ആഘോഷിച്ചത്. ‘യുഡിഎഫിന്റെ കണക്കുകള്‍ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്നു വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ച്‌ വരും. ഞങ്ങള്‍ ഭൂരിക്ഷം 12000 എന്ന കണക്കാണ് പറഞ്ഞത്’. അതിലേറെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിഎസ് ജോയ് പ്രതികരിച്ചു.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലാണ് അവസാന ഘട്ടത്തില്‍ അൻവർ യുഡിഎഫിനെ പിന്തുണക്കാതെ ഒറ്റക്ക് മത്സരിക്കുന്നതിലേക്ക് എത്തിയത്. ആര്യാടൻ ഷൌക്കത്തിനെ ഒഴിവാക്കി, വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പിവി അൻവർ യുഡിഎഫിന് മുന്നില്‍ വെച്ച ആവശ്യം. വിഎസ് ജോയിയെ നേരിട്ട് വിളിച്ച്‌ അനുനയിപ്പിച്ചാണ് കോണ്‍ഗ്രസ് ഒപ്പം നിർത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക