യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാല്‍ എംപി ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാല്‍ മത്സരിച്ചിരുന്നു. 1483 വോട്ടുകളായിരുന്നു ഷൈൻ മണ്ഡലത്തില്‍ നിന്ന് നേടിയത്.

അതേസമയം ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നല്‍കുന്നത് അപമാനവും അവഗണനയും മാത്രമാണെന്ന് ഷൈൻ ലാല്‍ പറഞ്ഞിരുന്നു. കൂടാതെ യുവാക്കളെ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈൻലാല്‍ രാജിവെച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക