നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് – തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണത്തിലെ പോരായ്മകള്‍ നേരത്തെ ഉന്നയിച്ചതാണെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

'രണ്ട് കാറുകൾ കുടുങ്ങിയിട്ടുണ്ട്… വീഴുമോയെന്ന് പേടിച്ച് രക്ഷിക്കാൻ പോകാൻ പറ്റാത്ത അവസ്ഥയാണ്'; മലപ്പുറം കൂരിയാട്…

Posted by MediaoneTV on Monday 19 May 2025

വികസനസമിതി യോഗത്തിന്റെ മിനിറ്റ്‌സ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മഴ പെയ്താല്‍ ഇരുവശത്തെ വീടുകളിലേക്ക് വെള്ളം ഒഴുകുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്ബുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക