പൊലീസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടറില്‍ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട അസിസ്റ്റന്‍ഡ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍. കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്‍ഡ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്‍ പിള്ള, സൈബര്‍ ഓപ്പറേഷനിലെ ഓഫീസ് റൈറ്റന്‍ അനു ആന്റണി എന്നിവരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സൈബര്‍ ഓപ്പറേഷന്‍സ് ഔട്ട്‌റിച്ച് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വില്‍ഫര്‍ ഫ്രാന്‍സിന്റെ പേരിലാണ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നത്. നവംബര്‍ 16ന് നടന്ന സംഭവം ഇരയായ പൊലീസ് ഉദ്യോഗസ്ഥ അനു ആന്റണിയെ അറിയിച്ചിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട ഉദ്യോഗസ്ഥ സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാര്‍മോനെയും വിവരം അറിയിച്ചു.
സംഭവം അറിഞ്ഞതോടെ സ്റ്റാർമോൻ പിള്ളയും അനു ആന്റണിയും ചേർന്ന് കുറ്റാരോപിതനിൽ നിന്ന് പണം തട്ടാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. കേസ് ഒതുക്കി തീർക്കുന്നതിനായി സ്റ്റാര്‍മോന്‍ പിള്ളക്ക് വില്‍ഫർ 25 ലക്ഷം രൂപ നൽകണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെച്ചത്. കേസ് അനു ആന്റണി മുഖേന പണം ആവശ്യപ്പെട്ടുവെന്നാണ് കണ്ടെത്തിയത്.













