കേരള ഹൈകോടതിയില്‍ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറല്‍ (ഡി.എസ്.ജി) ആയി അഡ്വ. ഒ.എം. ശാലിനയെ നിയമിച്ചു. ഇതുസംബന്ധിച്ച്‌ കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശിന്റെ ഭാര്യയാണ്.

2021 മുതല്‍ സെൻട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍ സീനിയർ സെൻട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്റിങ് കൗണ്‍സല്‍ ആയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിത ഡി.എസ്.ജിയായി നിയമിക്കപ്പെടുന്നത്. കെ.എ.ടിയില്‍ സീനിയർ സെൻട്രല്‍ ഗവണ്മെന്റ് സ്റ്റാന്റിങ് കൗണ്‍സല്‍, ഡി.എസ്.ജി എന്നീ രണ്ട് പദവികളില്‍ നിയമിക്കപ്പെടുന്ന ആദ്യ വനിതയുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍നിന്ന് കോമേഴ്സിലും എറണാകുളം ലോ കോളജില്‍നിന്ന് നിയമത്തിലും ബിരുദമെടുത്ത ശാലിന 1999ല്‍ അഭിഭാഷകയായി എൻറോള്‍ ചെയ്തു. 2015ല്‍ ഹൈകോടതിയില്‍ കേന്ദ്ര സർക്കാർ അഭിഭാഷകയായി.ഷൊർണൂർ ഒറോംപാടത്ത് ഒ.കെ. മുകുന്ദന്റെയും സാവിത്രിയുടെയും മകളാണ്. ഇടപ്പള്ളി അമൃത സ്കൂള്‍ ഓഫ് ആർട്സ് ആന്‍റ് സയൻസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി ജ്വാല മകളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക