കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റില്‍. കോർപറേഷനിലെ ബില്‍ഡിങ് ഇൻസ്പെക്ടർ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്ബോഴായിരുന്നു പൊന്നുരുന്നിയില്‍ വെച്ച് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്.
കൊച്ചി കോർപ്പറേഷനിലെ പല സോണല്‍ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണല്‍ ഓഫിസിലെ ബില്‍ഡിങ് ഇൻസ്പെക്ടറായ സ്വപ്ന തൃശ്ശൂർ സ്വദേശിയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
വീഡിയോ ചുവടെ
15000 രൂപ കൈക്കൂലി വാങ്ങവേ കോർപറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ…| Corruption | Arrest |15000 രൂപ കൈക്കൂലി വാങ്ങവേ കോർപറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ…; കൊച്ചി കോർപറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്
Posted by MediaoneTV on Wednesday, April 30, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















