കേരള ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ്‌ ചിഹ്നമായി ‘ടെലിവിഷന്‍’ അനുവദിച്ചു. സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇതു സംബന്ധിച്ച്‌ ഉത്തരവിട്ടതായി സംഘടനാ ചുമതലയുള്ള സംസ്‌ഥാന ജനറല്‍ സെക്രട്ടറി സാജു എം. ഫിലിപ്‌ അറിയിച്ചു. യു.ഡി.എഫിലെ ഘടകകക്ഷിയാണു കേരള ഡെമോക്രാറ്റിക്‌ പാര്‍ട്ടി.

എൻസിപി വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പൻ എംഎൽഎയുടെ ആശിർവാദത്തോടെ രൂപീകരിച്ച പാർട്ടിയാണിത്. അടുത്ത തെരഞ്ഞെടുപ്പിൽ കാപ്പൻ ഈ പാർട്ടിയുടെ സ്ഥാനാർത്ഥിയായിട്ടാവും മത്സരിക്കുക. അതുകൊണ്ടുതന്നെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാപ്പന്റെ ചിഹ്നവും ടെലിവിഷൻ ആകാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നിലധികം നിയമസഭാ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കേരള ഡെമോക്രാറ്റിക് പാർട്ടി. യുഡിഎഫ് മന്ത്രിസഭ രൂപീകരിച്ചാൽ കാപ്പൻ മന്ത്രിയാകുമെന്നും അവർ വിലയിരുത്തുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി കാപ്പനെ കൂടാതെ അദ്ദേഹത്തിന് ഒപ്പം എൻസിപി വിട്ട് യുഡിഎഫിലെത്തിയ സുൽഫിക്കർ മയൂരിക്കും ടിക്കറ്റ് ലഭിച്ചിരുന്നു. ഏലത്തൂരിൽ വനമന്ത്രി എ കെ ശശീന്ദ്രനോട് ആയിരുന്നു സുൽഫിക്കറിന്റെ മത്സരവും പരാജയവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക