തൃശൂർ – പാലക്കാട് ജില്ലകളില്‍ നിന്നായി പ്രായപൂർത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കാണാതായതായി പരാതി. ഇതില്‍ രണ്ടു പേർ പാലക്കാട് ജില്ലയിലെ ഷൊർണൂർ സ്വദേശിനികളും ഒരാള്‍ തൃശൂർ ജില്ലയിലെ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയുമാണ്.
മൂന്നു പേരും ഷൊർണൂരിലെ ഒരേ സ്കൂളില്‍ പഠിക്കുന്നവരാണ്. കൂനപ്ര സ്വദേശി ശാസ്താ, കൈലിയാട് സ്വദേശി അനുഗ്ര, ദേശമംഗലം സ്വദേശി കീർത്തന എന്നിവരെയാണ് കാണാതായത്.രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടികള്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാണാതായതായി മനസ്സിലായത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ബന്ധുക്കള്‍ ഷോർണൂർ പോലീസ് സ്റ്റേഷനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫോണ്‍ വിവരങ്ങള്‍ പ്രകാരം കോയമ്ബത്തൂരാണ് അവസാന ലൊക്കേഷൻ
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















