സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍റെ കാണാതായ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകൻ പ്രീയാനന്ദ ദാസ് (നാല്) എന്നിവരെ വീട്ടില്‍ നിന്ന് കാണാതായത്.
ഭർത്താവിന്‍റെ പരാതിയില്‍ ഫോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും കുഞ്ഞിനേയും കണ്ടെത്തിയത്. ഭർത്താവിനൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചു. ഓണ്‍ലൈനില്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇവരെ അസാമിലേക്ക് വിട്ടു.
തിരുവനന്തപുരം എയർപ്പോർട്ടിലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനാണ് ഭർത്താവ് പൂനം ചന്ദ്രബോസ്.ആസാമിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റൂമിയും കുഞ്ഞും ഈ മാസം 13 -ാം തീയതി വീട്ടില്‍ നിന്ന് പോകുന്നത്. ഇരുവരും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചന്ദ്രബോസ് പോലീസിനോട് പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ തൃശൂർ കേന്ദ്രീകരിച്ചായിരുന്നു ഫോർട്ട് പോലീസ് അന്വേഷണം നടത്തിയിരുന്നത്.

















