പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. സൂര്യ അനില്‍കുമാർ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായത്.

സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാൻ നിർദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടികളെ കാണാതായതിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിലും റെയില്‍വേ സ്റ്റേഷനിലും ഉള്‍പ്പടെയുള്ളയിടങ്ങളില്‍ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക