ഭർത്താവ് മറ്റൊരു നിക്കാഹ് കഴിച്ച്‌ മുങ്ങിയതോടെ പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും. പൊരൂർ സ്വദേശിനി മിസ്രിയയും മക്കളും ഭർത്താവിറെ വീടിന് മുന്നില്‍ കഴിയുന്നത്. പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ ഫൈസലിനെതിരെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ നാലുദിവസമായി മിസ്രിയയും കുഞ്ഞുങ്ങളും ഭർത്താവിന്റെ വീടിന് പുറത്താണ് കഴിയുന്നത്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും കഴിയുന്നില്ല.

ഗള്‍ഫില്‍ സൂപ്പർമാർക്കറ്റ് നടത്തുകയാണ് ഫൈസല്‍. കുറച്ചുകാലമായി ഇയാള്‍ ഭാര്യയ്‌ക്കും മക്കള്‍ക്കും ആവശ്യത്തിന് ചെലവിന് നല്‍കാറില്ല. അതിനിടെയാണ് ഫൈസല്‍ മറ്റൊരു നിക്കാഹ് കഴിച്ചത്. വിവരം അറിഞ്ഞതോടെ മിസ്രിയയും മക്കളും ഭർത്താവിന്റെ വീട്ടില്‍ എത്തി. ഇവരെ കണ്ടതോടെ ഫൈസല്‍ വീടു പൂട്ടി മുങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപ്പ വിവാഹം കഴിച്ച വിവരം അറിഞ്ഞതോടെ ഒൻപതാം ക്ലാസുകാരിയായ മകള്‍ സ്കൂളില്‍ പോയിട്ട് ദിവസങ്ങളായി. എന്തെങ്കിലും ആവശ്യം പറയുമ്ബോള്‍ പണിയില്ല പൈസയില്ല എന്നാണ് ഉപ്പ പറയാണ്. മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം സ്കൂളില്‍ പോയിട്ട് ഒരാഴ്ചയായി, മികച്ച കായിക താരം കൂടിയായ ഒൻപതാം ക്ലാസുകാരി പറയുന്നു.മിസ്രിയയില്‍ നിന്നും വിവാഹം മോചനം നേടിയെന്നാണ് ഫൈസല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക