നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ സെന്‍ററിലേക്ക് കൊണ്ടുപോയി. തൊടുപുഴയിലെ സെന്‍ററിലേക്കാണ് മാറ്റുന്നത്. നിലവില്‍ ചികിത്സയില്‍ ആണെന്ന് ഷൈനും കുടുംബവും അറിയിച്ചിരുന്നു. എക്സൈസ് ഓഫീസിലും ഷൈൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം നിശ്ശബ്ദനായിട്ടാണ് ഷൈൻ പുറത്തിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ചോദ്യം ചെയ്യല്‍ 10 മണിക്കൂറിലെറെ നീണ്ടുനിന്നിരുന്നു. രാവിലെ ഏഴരയോടെയാണ് ഷൈൻ എത്തിയത്. ഷൈൻ ലഹരിക്ക് അടിമയാണെന്ന് എക്സൈസ് പറഞ്ഞു. മറ്റേത് അസുഖം വന്നാലും ചികിത്സിക്കേണ്ടത് പോലെ ഇതിനും ചികിത്സ ആവശ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്സൈസിന്‍റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റി. ഷൈൻ ആവശ്യപ്പെട്ടിട്ടാണ് ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റുന്നത്. തൊടുപുഴ പൈങ്കുളത്തുള്ള സേക്രഡ് ഹാർട്ട് സെന്‍ററിലേക്കാണ് മാറ്റിയത്. ബന്ധുക്കളോട് കൂടിയാലോചിച്ചു. എക്സൈസിന്‍റെ നിരീക്ഷണം ഉണ്ടാകും. സ്വയം സന്നദ്ധനായി ചികിത്സ പൂർത്തിയാക്കിയാല്‍ എൻഡിപിഎസ് കേസില്‍ ഇളവ് ലഭിക്കുമെന്നും എക്സൈസ് അറിയിച്ചു.

ശ്രീനാഥ് ഭാസിയുടെയും മോഡല്‍ സൗമ്യയുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ പ്രതി തസ്‍ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നും സാമ്ബത്തിക ഇടപാടുകള്‍ ഇല്ലെന്നും സൗമ്യ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാല്‍ വരണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സൗമ്യ പ്രതികരിച്ചു.ഷൈൻ ടോം ചാക്കോയെ രണ്ട് തവണയാണ് എക്സൈസ് ചോദ്യം ചെയ്തത്. ഷൈൻ ടോം ചാക്കോയും മോഡല്‍ സൗമ്യയും ലഹരി ഇടപാട് നിഷേധിച്ചു. എന്നാല്‍ ഇരുവരെയും മാറിമാറി ചോദ്യം ചെയ്തതോടെ തസ്‍ലീമയുമായി ലഹരി ഇടപാട് നടത്തിയെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക